ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻ്റോവ്മെൻ്റ്  സമ്മാനിച്ചു

ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിൽ നിന്ന്  അഞ്ച് വർഷത്തെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻ്റോവ്മെൻ്റ് വിതരണം ചെയ്തു. ചിറയിൻകീഴ് ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻ്റോവ്മെൻ്റ് കെ.ബി. അനന്തകൃഷ്ണൻ സി.എസ്.അപർണ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ  സമ്മാനിച്ചു.

20,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് എൻ്റോവ്മെൻ്റ്. ചുമർ ചിത്രപഠന കേന്ദ്രത്തിൽ നിന്ന്‌
അഞ്ച് വർഷത്തെ പഠനം പൂർത്തിയാക്കി സർക്കാരിന്റെ നാഷണൽ ഡിപ്ലോമ പരീക്ഷയിൽ ഉന്നത വിജയം നേടുന്ന ഒരു വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും നൽകുന്നതിനായി ചിറയിൻകീഴ് ഡോ. ജി.ഗംഗാധരൻ നായർ സ്മാരക സമിതി ആണ് ഈ എൻ്റോവ്മെൻ്റ് തുക ഗുരുവായൂർ ദേവസ്വത്തിൽ ഏൽപ്പിച്ചത്.

എഴുത്തുകാരനും അദ്ധ്യാപകനും നാടക പ്രവർത്തകനും  കലാ ഗവേഷകനുമായിരുന്നു ചിറയിൻകീഴ് നാലുതട്ടുവിള ഡോ. ജി. ഗംഗാധരൻ നായർ. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചുമർ ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണ കുമാർ സ്വാഗതവും സീനിയർ ഇൻസ്ട്രക്ടർ എം. നളിൻ ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *