കൊച്ചിൻ ഡ്യൂട്ടി ഫ്രീ ബമ്പർ സമ്മാനം: മഹീന്ദ്ര കാറുകൾ സമ്മാനിച്ചു 

കൊച്ചി ഇന്റർനാഷനൽ എയർപോർട്ടിലെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ, യാത്രക്കാർക്കായി  ഓണം സീസണിൽ സംഘടിപ്പിച്ച മെഗാ ഷോപ്പിങ് ഉത്സവത്തിലെ ബമ്പർ സമ്മാനദാനം നടത്തി. 20 ലക്ഷം രൂപ വീതം വിലയുള്ള രണ്ട് മഹീന്ദ്ര എക്സ്.യു.വി കാറുകളാണ് ബമ്പർ സമ്മാനമായി നൽകിയത്.

കോഴിക്കോട്, വടകര സ്വദേശി രഞ്ജിഷ് രയരോത്ത്, എറണാകുളം നോർത്ത് പറവൂർ സ്വദേശി മഞ്ജു ഡേവിസ് എന്നിവരാണ് നറുക്കെടുപ്പിലൂടെ മെഗാ സമ്മാനം സ്വന്തമാക്കിയത്. സിയാൽ എം. ഡി. എസ്. സുഹാസ് ജേതാക്കൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലാണ് ഓണം മെഗാ ഷോപ്പിങ് ഉത്സവം സംഘടിപ്പിച്ചത്. 5000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്ത ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

സമ്മാന വിതരണ ചടങ്ങിൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീ എം. ഡി സജി കെ. ജോർജ്, സി‌.ഐ‌.എസ്‌.എഫ്  കമാന്റന്റ്  സുനിത് ശർമ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഉമ്മൻ ജോസഫ്, കൊച്ചിൻ ഡ്യൂട്ടി ഫ്രീ സി.എഫ്.ഒ ലെന്നി സെബാസ്റ്റ്യൻ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റ് എച്ച്. ആർ ഹെഡ് ജയരാജൻ വി., ബ്രാൻഡ് മാനേജർ, മഹീന്ദ്ര, അങ്കുർ ചാച്ച്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.