വേനൽച്ചൂട്: വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ
വേനൽ ചൂടിൽ കേരളം വിയർക്കുമ്പോൾ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ.106.8882 ദശലക്ഷം യൂണിറ്റാണ് ഏപ്രിൽ രണ്ടിന് വൈദ്യുതി ഉപഭോഗം. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് വൈദ്യുതി ഉപഭോഗം റെക്കോർഡിട്ടതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് എ.സി, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വൈകുന്നേരങ്ങളിൽ ഇൻഡക് ഷൻ കുക്കറിൽ പാചകം ചെയ്യുന്നതും ഒഴിവാക്കണം
കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും പകൽ സമയത്ത് ചെയ്യുക, വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ അത് സഹായിക്കും.
Very good advice.. Everyone should follow this to tide over the present crisis…