റബ്ബർബോർഡിൽ അനലിറ്റിക്കൽ ട്രെയിനികളെ നിയമിക്കുന്നു
കോട്ടയത്ത് റബ്ബർ ബോർഡിലെ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിൽ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ അഞ്ച് അനലിറ്റിക്കൽ ട്രെയിനികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
നാല് ഒഴിവുകളുള്ള ഒന്നാമത്തെ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദമോ ബിരുദമോ ഉണ്ടായിരിക്കണം. ഒരൊഴിവുള്ള രണ്ടാമത്തെ വിഭാഗത്തിലേക്ക് പോളിമർ ടെക്നോളജിയിലോ റബ്ബർ ടെക്നോളജിയിലോ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
രണ്ടു വിഭാഗങ്ങളിലെയും അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 2022 ജനുവരി ഒന്നിന് 25 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 2022 സെപ്റ്റംബർ ആറിന് രാവിലെ ഒമ്പത് മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിൽ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പ്രോസ്സസിങ് ആന്റ് ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in ഫോൺ : 04812353311 (എക്സ്റ്റൻഷൻ 236).