കശുമാവ് ഗവേഷണ കേന്ദ്രം സുവര്‍ണ്ണ ജൂബിലി മന്ത്രി ഉദ്ഘാടനം ചെയ്തു

കശുമാവ് ഗവേഷണ രംഗത്ത് മൂല്യവര്‍ദ്ധിത  ഉല്ലന്നങ്ങളുടെ വിപുലമായ സാധ്യതകർ കണ്ടെത്തണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കശുമാവിന്റെ മൂല്യ വര്‍ദ്ധിത  ഉല്പന്നങ്ങള്‍ക്ക് അനന്ത സാധ്യതകളാണ് ഉള്ളത്. ഈ മേഖലയുടെ പുരോഗമനത്തിനായുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വലിയ കുതിപ്പ് സൃഷ്ടിക്കാന്‍ ഗവേഷണ

കേന്ദ്രങ്ങള്‍ക്ക് കഴിയും. ശാസ്ത്രീയ കൃഷി രീതി ചിട്ടപ്പെടുത്തുന്നതില്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും മന്ത്രി പറഞ്ഞു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍  കെ.എ.യു രജിസ്ട്രാര്‍ ഡോ.എ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, കെ.എ.യു കംപ്‌ട്രോളര്‍ മദന്‍ കുമാര്‍, കെ.എ.യു ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയമോഹന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി ഡോ. ജെയിംസ് ജേക്കബ്, കെ.എ.യു ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കെ.എ.യു ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. മധുസുബ്രഹ്മണ്യന്‍ സ്വാഗതവും
കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ്.മേനോന്‍ നന്ദിയും പറഞ്ഞു. മികച്ച സംഭാവനങ്ങള്‍ നല്‍കിയ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *