റിസര്‍ച്ച് സയന്റിസ്റ്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ റിസര്‍ച്ച് സയന്റിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം.ഡി/ എം.എസ് / ഡി.എന്‍. ബി. ബിരുദാനന്തര ബിരുദവും ആര്.ആന്‍ഡ് ഡി/ അധ്യാപനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
അല്ലെങ്കില്‍ മെഡിക്കല്‍ വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ആറു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി.ഡി.എസ് / വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി ബിരുദവും ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്. സിയും (രണ്ടാം ക്ലാസ്) പി.എച്ച്.ഡി ബിരുദവും എട്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. സയന്‍സ് / എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഡോക്ടറേറ്റ്/ എം.ടെക് ബിരുദം, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് / അധ്യാപന പരിചയം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് ഇന്റലിജന്‍സ് ടൂള്‍സ്, ഡാറ്റാ മാനേജ്മെന്റ് എന്നിവയില്‍ പരിജ്ഞാനം അഭികാമ്യം.
വേതനം- 67000 രൂപയും എച്ച്. ആര്. എയും. വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 18ന് രാവിലെ 10 ന് പ്രിന്‍സിപ്പലിൻ്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2200310.