ഓർത്തോ ട്രോമ സർജറി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും
കോഴിക്കോട് മെഡിക്കൽ കോളേജിൽ 24 മണിക്കൂറും ട്രോമാ കേസുകൾക്കായി ഓർത്തോ ട്രോമ സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യമായാണ് ഈ സേവനം 24 മണിക്കൂറും മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നത്.
പകൽ സമയത്ത് ലഭ്യമായിരുന്ന സേവനം ഇപ്പോൾ രാത്രിയിൽക്കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഈ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഈയിടെ കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വകുപ്പ് മേധാവികളുമായും ആശുപത്രി വികസനം സംബന്ധിച്ചും വിശദമായ ചർച്ചകൾ നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. രോഗികളുടെ സൗകര്യാർത്ഥം അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.