ഗുരുവായൂരിലെ ഗജവീരന്മാർക്ക് കരിമ്പുമായി തമിഴ്നാട് സ്വദേശി
ഗുരുവായൂരിലെ ഗജവീരന്മാർക്ക് ഇനി കുറച്ചു ദിവസം മധുരമൂറുന്ന കരിമ്പും ആസ്വദിക്കാം. തമിഴ്നാട്ടിലെ ഭക്തനാണ് ആനകൾക്കായി കരിമ്പ് എത്തിച്ചത്. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് തമിഴ്നാട് കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവും ഞായറാഴ്ച കരിമ്പുമായെത്തിയത്.
അഞ്ച് ടൺ കരിമ്പാണ് ഇവർ ദേവസ്വത്തിൻ്റെ ആനകളെ പാർപ്പിക്കുന്ന ആനക്കോട്ടയിൽ എത്തിച്ചത്. ജീവധനം അസി.മാനേജർ ലെജുമോൾ കരിമ്പ് ഏറ്റുവാങ്ങി. ഗുരുവായൂരപ്പ ഭക്തനായ നടരാജൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ആനക്കോട്ടയിലെത്തിയത്. കല്ലാകുറിച്ചിയിലെ കരിമ്പ് കർഷകനാണ് നടരാജൻ.