സ്പെഷൽ ചിക്കൻ വീഡിയോയുമായി ലാലേട്ടൻ
കോവിഡ് ലോക്ക്ഡൗൺ കാലത്ത് സിനിമാരംഗത്തെ പലരും രുചിയുള്ള വിഭവങ്ങൾ ഉണ്ടാക്കിയ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. സ്പെഷൽ ചിക്കൻ ഉണ്ടാക്കുന്ന വീഡിയോ നടൻ മോഹൻലാൽ തൻ്റെ ഫെയിസ് ബുക്കിലിട്ടത് ഒട്ടേറെ ആരാധകർ കണ്ടിരിക്കുന്നു. അധികം മസാല ചേർക്കാതെയാണ് പാചകം.
ചേരുവകളെല്ലാം ഒറ്റയ്ക്ക് ചതച്ചുണ്ടാക്കിയാണ് ലാലേട്ടൻ സ്പെഷൽ ചിക്കൻ ഉണ്ടാക്കിയിരിക്കുന്നത്. ഇത് രുചിക്കാനായി ഭാര്യ സുചിത്രയും എത്തുന്നുണ്ട്. അരക്കിലോ ചിക്കന് വേണ്ട ചേരുവകളാണ് എടുത്തിരിക്കുന്നത്. ഒരു തവ അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട്
ആവശ്യത്തിനുള്ള ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചത് ഇതിലിട്ട് ഇളക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിലേക്ക് മഞ്ഞൾ, പെരുഞ്ചീരകം, കുരുമുളക്, ഗരം മസാല, മല്ലി, ചുവന്ന മുളക് എന്നിവ ചതച്ചത് ഇട്ടു കൊടുക്കുന്നു. ഇത് വെള്ളമൊഴിക്കാതെ വേവിക്കണം.
കുറച്ചു കഴിഞ്ഞ് ചുട്ടെടുത്ത തേങ്ങ ചതച്ചത് ചേർക്കണം. പിന്നീട് ചിക്കനിട്ട് ഇളക്കി അടച്ചു വെച്ച് നല്ലപോലെ വേവിക്കണം അടിയിൽ പിടിക്കുന്നുണ്ടെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം. അവസാനം ഉപ്പു നോക്കിയപ്പോൾ ലേശം കുറവ്. അതും കൂടി ചേർത്ത് ഗംഭീരമാക്കിയപ്പോഴാണ് ഭാര്യ സുചിത്ര എത്തുന്നത്. ലാലേട്ടൻ തന്നെ ഭാര്യയ്ക്ക് ചിക്കൻ വിളമ്പിക്കൊടുത്തു
Yummy, sumptuous and scrumptious

Short and neat….
,,right?
. Hats off to Sri Mohanlal.
I was watching more of Lal’s style of cooking rather than the chicken.
He is unique in everything. I admire him.
But the most part of crushing and keeping all those ingredients ready, must be someone else
He is also Jack of all trades and master of ACTING.