വോട്ട് ചെയ്യിപ്പിക്കാൻ കായല്‍ കടന്ന് സബ്ബ് കളക്ടറും സംഘവും
ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യിപ്പിക്കാനായി ബോട്ടില്‍ വേമ്പനാട് കായല്‍ കടന്ന് സബ്ബ് കളക്ടറും പോളിംഗ് ഉദ്യോഗസ്ഥരും.
വെള്ളത്താല്‍ ചുറ്റപ്പെട്ട ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡിലെ ഭിന്നശേഷികാരുടെയും എണ്പതു വയസിന് മുകളില്‍ പ്രായമുള്ളവരുടെയും വോട്ട് രേഖപ്പെടുത്താനാണ് പോളിംഗ് ഉദ്യോഗസ്ഥരെത്തിയത്. ഒപ്പം ആലപ്പുഴ എ.ആര്.ഒ. കൂടിയായ സബ്ബ് കളക്ടര്‍ സമീര്‍ കിഷനും ഉണ്ടായിരുന്നു.
നെഹ്റു ട്രോഫി വാര്‍ഡിലെ ഭിന്നശേഷിക്കാരായ ജിജി ഭവനത്തില്‍ ജിജി മോള്, ചീപ്പുങ്കല്‍ വീട്ടില്‍ അനുപമ, പത്തുതെങ്ങുങ്കല്‍ വീട്ടില്‍ തൊണ്ണൂറ് വയസുള്ള തങ്കമ്മ എന്നിവരുടെ വീടുകളിലാണ് സംഘം ആദ്യം എത്തിയത്. ഫോം 12 ഡിയില്‍ അപേക്ഷ നല്കി അംഗീകാരം ലഭിച്ചിട്ടുള്ള 85 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള അവസരമുള്ളത്.
നെഹ്റു ട്രോഫി വാര്‍ഡുള്‍പ്പെടെ ജില്ലയിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ ബോട്ടുമാര്‍ഗം വേണം ഉദ്യോഗസ്ഥര്‍ക്ക് വോട്ടു ചെയ്യിക്കാനെത്താന്.