യങ് കേരള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും കായിക യുവജനക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന യങ് കേരള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സർക്കാർ സംവിധാനങ്ങളെക്കുറിച്ച് അറിവ് നൽകുക, പൊതുസേവനം, നയരൂപീകരണം, പൊതുഭരണം മുതലായവയെക്കുറിച്ച് മനസ്സിലാക്കുക, നേതൃത്വപാടവം, സമർപ്പണബോധം, സഹാനുഭൂതി, സഹകരണ മനോഭാവം, ആശയവിനിമയശേഷി മുതലായവ പരിപോഷിപ്പിക്കുക എന്നിവയാണ് പദ്ധതി  ലക്ഷ്യം വെക്കുന്നത്.

സമർപ്പണ മനോഭാവം ഉള്ളവരെ ഭാവിയിൽ പൊതുസേവനത്തിലേക്ക് ആകർഷിക്കുക, പ്രശ്ന പരിഹാരത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ പ്രവർത്തിക്കുക എന്നിവയും  ലക്ഷ്യങ്ങളാണ്‌.

വിദഗ്ധരും കേരള സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഓരോ ജില്ലകളിൽ നിന്നും ഓരോ ആളുകളെയായിരിക്കും (ആകെ 14 പേർ) ഇതിനായി തിരഞ്ഞെടുക്കുക. KYLA, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (IMG) എന്നീ സ്ഥാപനങ്ങളായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സ്വന്തം ജില്ലകളിലെ ജില്ലാ കളക്ടർമാരോടും ജില്ലാ വികസന കമ്മീഷ്ണർമാരോടും യോജിച്ച് പ്രവർത്തിക്കാനുള്ള അവസരമുണ്ടായിരിക്കും.

പങ്കാളികളാവുന്ന ഇന്റേണുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിന്റെ പൊതുനയം, ഗവേണൻസ്, ഭരണനിർവഹണം, നേതൃത്വപാടവം, മാനേജ്മെന്റ് (Public policy, Governance, Administration, Leadership and Management) എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാകും.

കേരളത്തിൽ താമസിക്കുന്നവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പരിജ്ഞാനമുള്ളവരും, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും തത്തുല്യമായ മറ്റ് യോഗ്യതകൾ (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം) ഉള്ള 2022 ഓഗസ്റ്റ് 1 ന് 21 നും 32 ഇടയിൽ പ്രായം (1990 ഓഗസ്റ്റ് 1നും അതിന് ശേഷവും ജനിച്ചവർക്ക് അപേക്ഷിക്കാം) ഉള്ളവരുമായിരിക്കണം അപേക്ഷകർ.

എട്ട് മാസ കാലാവധിയുള്ള പ്രോഗ്രാമിന് പ്രതിമാസം 20000 രൂപ വീതം സ്റ്റൈപ്പൻ്റ് നൽകും. ആഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ kyla.ykip@gmail.com എന്ന മെയിൽ ഐഡിയിലോ 0471-2517437 (10.30 am – 6 pm ) എന്ന ഫോൺ നമ്പറിലോ ലഭ്യമാകും.

content hlights :  young-kerala-internship-programme

Leave a Reply

Your email address will not be published. Required fields are marked *