കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയിൽ ഒഴിവ്

വ്യാവസായിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി. ട്രേഡുകളായ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻ്റ് ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ, ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് എന്നീ ട്രേഡുകളിലാണ് ഒഴിവ്.
സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും (അസൽ ടി.സി. ഉൾപ്പെടെ) സഹിതം അപേക്ഷകർ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2418317, 9744900536.