കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2027 മാര്‍ച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഫോറസ്ട്രി, സോഷ്യല്‍ വര്‍ക്ക്, എന്‍വിയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഒന്നാംക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

മികച്ച ആശയവിനിയത്തോടുകൂടി ഡിസൈന്‍ ആന്റ് കണ്ടക്ട് ഓഫ് എക്‌സേട്രയ്ന്‍, ഔട്ട് റീച്ച് ഇന്‍ ഫോറസ്ട്രിയില്‍ പ്രവര്‍ത്തി പരിചയം, ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍, മെറ്റീരിയല്‍സ് കൈകാര്യം ചെയ്യുന്നതിലുള്ള പ്രവര്‍ത്തിപരിചയം അഭികാമ്യ യോഗ്യത.

2026 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 23 ന് രാവിലെ10 നകം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.