മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുതന്നെ

ബിസിപി

ആയിരക്കണക്കിന്‌ വർഷങ്ങങ്ങള്‍ക്കു മുമ്പു പണിത മൺചിറകളും തടയണകളും കാലാകാലങ്ങളിൽ പുതുക്കിക്കൊണ്ട്‌ ഇന്നും നിലനിൽക്കുന്നുണ്ട്‌. എന്നാൽ മുല്ലപ്പെരിയാർ പോലെ വലിയ ഡാമുകളൊന്നും 60 വർഷത്തിലധികം നിലനിർത്താറില്ല. മുല്ലപ്പെരി യാർ ഡാമിൻെറ ചരിത്രവും വർത്തമാനവും ഡാമിനെക്കുറിച്ചുള്ള വിശദവിവരങ്ങളും അടങ്ങിയ പുസ്തകമാണ് ‘മുല്ലപ്പെ രിയാർ അണക്കെട്ടും കേരള ത്തിൻെറ ഭാവിയും’. മാതൃഭൂ മി ചീഫ്‌ സബ് എഡിറ്റർ ശശിധരൻ മങ്കത്തിൽ രചിച്ച പുസ്തകം ഈ ഡാമിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും വിവരണങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌.

സിമൻറ്‌ വിരളമായിരുന്ന കാലത്ത്‌ സുർക്കിയും ചു ണ്ണാമ്പും കരിങ്കല്ലും മറ്റും ഉപയോഗിച്ചു നിർമിച്ച പഴയ അണക്കെട്ടുകളിൽ ഇന്ന്‌ നിലനിൽക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഡാമാണ്‌ മുല്ലപ്പെരിയാർ. 1928 മുതൽ ബലപ്പെടുത്തലും പുതുക്കലും തുടങ്ങിയ അ ണക്കെട്ട്‌ ഇന്നും ബലപ്പെടുത്തലുകളെക്കുറിച്ചുള്ള ചർച്ചകളിൽത്തന്നെ തുടരുന്നു. ഭൂകമ്പത്തെക്കുറിച്ചുള്ള വിദൂര ചിന്ത പോലുമില്ലാതിരുന്ന കാലത്താണ്‌ മുല്ലപ്പെരിയാർ ഡാം പണിതത്‌. ഇന്നാകട്ടെ ഇത്‌ ഭൂകമ്പ സാധ്യതയേറിയ ഭ്രംശ മേഖലയാണെന്ന്‌ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. പഴഞ്ചൻ കരാറുകളും നിയമത്തിൻെറ ‌ വ്യാഖ്യാനങ്ങള്‍ കൊണ്ടുള്ള സർക്കസുകളുമല്ല, ഏതു നിമിഷവും തകരാവുന്ന അണക്കെട്ട്‌ എന്ന ഭീതിയിൽ നിന്നുള്ള മോചനമാണ്‌ നമുക്കു വേണ്ടത്‌. മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള സകല വിവരങ്ങളും അടങ്ങിയതാണ്‌ സമകാലിക രേഖാ പരമ്പരയിൽപെട്ട ഈ പുസ്തകം.

അണക്കെട്ടു കള്‍ തകർന്ന്‌ ഉണ്ടായിട്ടുള്ള ദുര ന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അടുത്ത കാലം വരെ കേരളം നിരന്തരം തോറ്റുകൊണ്ടേയിരുന്ന കേസുകളുടെ വിവരങ്ങള്‍, അണക്കെട്ടു തകർന്നാലുണ്ടാകാവുന്ന മഹാദുരന്തത്തിൻെറ വ്യാപ്തി തുടങ്ങിയവയയെല്ലാം വിവിധ അധ്യായങ്ങളിലായി നൽകിയിരിക്കുന്നു. 1886 ലെ പാട്ടക്കരാറിൻെറയും 1970 ലെ പുതുക്കിയ കരാറിൻെറയും പൂർണരൂപം അനുബന്ധമായി ചേർത്തിട്ടുമുണ്ട്‌. ( മുല്ലപ്പെരിയാർ അണക്കെട്ടും കേരളത്തിൻെറ ഭാവിയും – ശശിധരൻ മങ്കത്തിൽ – പേജ്‌ 84 , വില 65 രൂപ. മാതൃഭുമി ബുക്സ് )

Leave a Reply

Your email address will not be published. Required fields are marked *