ഗുരുവായൂരില്‍ കൃഷ്ണഗീതി ദേശീയ സെമിനാർ നടത്തി
ഗുരുവായൂരില്‍ കൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
കൃഷ്ണഗീതിയുടെ രംഗാവിഷ് ക്കാരമായ കൃഷ്ണനാട്ടം ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വന്തം രംഗകലയാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണനാട്ടം പoനത്തിനും ഗവേഷണത്തിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് അക്കാദമിക് സെമിനാർ. ഇത് അക്കാദമി സമൂഹത്തിന് പ്രയോജനപ്പെടുന്ന പരിപാടിയായി മാറുമെന്നും ദേവസ്വം ചെയർമാൻ അഭിപ്രായപ്പെട്ടു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതം പറഞ്ഞു. പ്രൊഫ.പി.സി.മുരളീ മാധവൻ, ഡോ.വിശ്വജ എസ്.നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ഇ.കെ.സുധ മോഡറേറ്ററായിരുന്നു.