പ്ലൈവുഡിന് പകരം ഇതാ ഉറപ്പുള്ള കയർവുഡ്

മരത്തിൻ്റെ വില അനുദിനം വർദ്ധിച്ചു വരുന്ന കാലത്ത് പകരം ഉപയോഗിക്കാവുന്ന പല ഉല്പന്നങ്ങളും വിപണിയിൽ പുതുതായി എത്തുന്നുണ്ട്. പ്ലൈവുഡ് പോലെ കയർ വുഡും വിപണി കൈയടക്കിക്കഴിഞ്ഞു‌. തേങ്ങയുടെ തൊണ്ട് പൊടിച്ചെടുത്ത് പശയു മായി ചേർത്ത് യന്ത്രം ഉപയോഗിച്ച് ബലപ്പെട്ടുത്തിയാണ് ഇത് ഉണ്ടാക്കുന്നത്. കയർ ഉണ്ടാക്കി ബാക്കിയാവുന്ന 

കയർ വുഡ് കൊണ്ടുള്ള ഫർണിച്ചർ 

ചകിരിച്ചോറും ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മരത്തിന്ന് പകരം ഉപയോഗിക്കാവുന്ന നിലയിൽ ഈ വുഡ് പല കനത്തിലും ലഭ്യമാണ്. പ്ലൈവുഡിന് പകരമായി ഇത് ഉപയോഗിച്ചു വരുന്നുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാട സംസ്ഥാനങ്ങളിൽ കയർ വുഡ് നിർമ്മിക്കുന്ന ഫാക്ടറികൾ നിരവധിയുണ്ട്. ഫർണിച്ചർ ഉണ്ടാക്കാൻ ഇത് ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതു കൊണ്ട് ഫർണിച്ചർ ഉണ്ടാക്കി മിനുക്കിയെടുത്ത് വാർണീഷ് ചെയ്താൽ ബോർഡിൻ്റെ തനത് ഡിസൈൻ തെളിഞ്ഞു വരും. ചകിരിയും ചകിരിപ്പൊടിയും കലർന്നുള്ള ഡിസൈൻ കാണാൻ കൗതുകമാണ്. ഇത്തരം കയർ വുഡ് പല നിറത്തിലും

കമ്പനികൾ പുറത്തിറക്കുന്നുണ്ട്. പ്ലൈവുഡിനേക്കാൾ ഉറപ്പും ഫിനിഷിങ്ങും കിട്ടുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്. കയർ നാരുകളാണ് ഇതിന് കൂടുതൽ ബലം നൽകുന്നത്. നിർമ്മിക്കുമ്പോൾ കെമിക്കൽ ട്രീറ്റ്മെൻ്റ് നടത്തുന്നതിനാൽ ചിതൽ, പ്രാണി ശല്യം ഉണ്ടാകില്ല. കയർ ബോർഡ് ഏത് രീതിയിലും മുറിച്ചെടുക്കാൻ കഴിയും. പെയിൻ്റ്, വാർണീഷ് എന്നിവ എളുപ്പം പിടിക്കുകയും ചെയ്യും. ഫർണിച്ചർ ഉണ്ടാക്കുന്നതിനു പുറമെ വീട് നിർമ്മാണത്തിലും ഇത് 

 കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. വാതിൽ, ജനൽ പാളി, പാർട്ടീഷൻ വാൾ, കിച്ചൺ കാബിൻ, ഫ്ലോറിങ്ങ് , സീലിങ്ങ് പാനൽ എന്നിവയ്‌ക്കെല്ലാം
കയർവുഡ് ഉപയോഗി ക്കുന്നുണ്ട്. മൊത്തമായി വാങ്ങുമ്പോൾ പ്ലൈവുഡിനേക്കാൾ വില കുറവുമാണ്. ഇന്ത്യയിലെ കയർബോഡ് കയർ വുഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ സാങ്കേതിക സഹായം നൽകി വരുന്നുണ്ട്.

ചിത്രങ്ങൾ : കയർബോഡ്

One thought on “പ്ലൈവുഡിന് പകരം ഇതാ ഉറപ്പുള്ള കയർവുഡ്

Leave a Reply

Your email address will not be published. Required fields are marked *