കൃഷി സന്ദേശവുമായി സ്റ്റിക്കർ: ‘കൃഷി ഈ വീടിൻ്റെ ഐശ്വര്യം’
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വീടുണർത്തൽ എന്ന പരിപാടിക്ക് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കം കുറിച്ചു. അങ്ങാടിപ്പുറം കൃഷിഭവനിലെ ഇരുപതാം വാർഡിലെ ജെറിൻ ജോര്ജ്
എന്ന യുവകർഷകൻ്റെ പുരയിടത്തിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഈദ ടീച്ചർ ‘കൃഷി ഈ വീടിൻ്റെ ഐശ്വര്യം’ എന്ന സ്റ്റിക്കർ പതിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
പെരിന്തൽമണ്ണ കൃഷി അസിസ്റ്റൻ്റ് ഡയറക്ർ പി. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത്തരമൊരു ആശയം നടപ്പാക്കിയത്. പെരിന്തൽമണ്ണ അഗ്രോ സർവീസ് സെൻ്ററിൻ്റെ സഹായത്തോടെ സ്റ്റിക്കറുകൾ അച്ചടിച്ച് പതിക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്.
ബ്ലോക്കിലെ 186 വാർഡുകളിലേയും എല്ലാ ഉത്തമ കൃഷി കുടുംബങ്ങളിലും മാസ്റ്റർ കർഷക കുടുംബങ്ങളിലും സ്റ്റിക്കർ പതിക്കുമെന്ന് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അനിൽ, അങ്ങാടിപ്പുറം കൃഷി ഓഫീസർ രജീസ്, കൃഷി അസിസ്റ്റൻ്റുമാരായ മൈമൂന, നാദിറ, ഇന്ദുജ, പെസ്റ്റ് സ്ക്കൗട്ട് ഷൈനി, അഗ്രോ സർവീസ് സെൻറർ സെക്രട്ടറി സ്മിത, ഡ്രൈവർ ശ്രീജിത് എന്നിവരും പങ്കെടുത്തു.
ഉത്തമ കൃഷി കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കാർഷികോല്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഒരുക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കും. ജെറിൻ ജോർജിൻ്റെ കൃഷിയിടത്തിൽ ഫാം ടൂറിസം നടപ്പിലാക്കി ‘എൻ്റെ കൃഷിയിടം എൻ്റെ വിപണി’ എന്ന തലത്തിലേയ്ക്ക് ഉയർത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീലേഖ പറഞ്ഞു