കൃഷി പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു.

ഫാം ഇൻഫർമേഷൻ ബൂറോയുടെ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സുരേഷ് മുതുകുളം രചിച്ച രണ്ടു പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ഇലക്കറികളും കൃഷിപ്പെരുമയും, തെങ്ങ് നന്മമരം: ശാസ്ത്രീയ കേര കൃഷിക്ക് ഒരു സമഗ്ര കൈപ്പുസ്തകം എന്നീ പുസ്തകങ്ങളാണ് കൃഷിമന്ത്രി പ്രകാശനം ചെയ്തത്. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ 

ഹനീഫ റാവുത്ത൪ പുസ്തകം ഏറ്റുവാങ്ങി. മന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ, ഗ്രന്ഥകാരൻ സുരേഷ് മുതുകുളം എന്നിവർ പങ്കെടുത്തു. പോഷകക്കലവറകളായ ഇലക്കറികളുടെ ചരിത്രം, കൃഷി, പരിചരണം പ്രാധാന്യം, പോഷക മേന്മ,  ഉപയോഗം, ഉൽപ്പന്ന നിർമ്മാണ സാധ്യതകൾ എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന

പുസ്തകമാണ് ഇലക്കറികളും കൃഷിപ്പെരുമയും. കോയമ്പത്തൂരെ കീരക്കട, ചീരകളുടെ വിസ്മയലോകം, താളും തകരേം മുമ്മാസം, കക്കിടകവും പത്തിലകളും തുടങ്ങിയ കൗതുകകരമായ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. വില: 170 രൂപ.

‘തെങ്ങ് നന്മ മരം’ എന്ന പുസ്തകം വിത്തു തേങ്ങ തിരഞ്ഞെടുക്കുന്നതു മുതൽ തെങ്ങിൽ നിന്നുള്ള ഉല്ലന്നങ്ങൾ വരെ ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. തെങ്ങ് – ദേവ വൃക്ഷം, മണ്ണറിഞ്ഞ് 

തെങ്ങ് നടണം, ഇനപ്പെരുമ: തെങ്ങിനു വളം തെങ്ങു തന്നെ, ഹിറ്റ് ലിസ്റ്റ് – തെങ്ങിൻ്റെ ശത്രുക്കൾ, കേര രോഗങ്ങൾ, നീരയും ഉപോൽപ്പന്നങ്ങളും എന്നിങ്ങനെ 22 അധ്യായങ്ങൾ പുസ്തകത്തിലുണ്ട്. തെങ്ങുകൃഷിക്കാർക്കും ഈ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ശാസ്ത്രീയ വഴികാട്ടിയാണ് പുസ്തകം. വില: 150 രൂപ

One thought on “കൃഷി പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *