കോവിഡിനെതിരെ 16 ഗായകർ പാടി,നാം ജയിച്ചിരിക്കണം…

ലോകം കീഴടക്കിയ കോവിഡ്- 19 എന്ന മഹാമാരിക്കെതിരെ 16 ഗായകർ ഒന്നിച്ച് ഈണത്തിൽ പാടി – “വിശ്വ മാമരങ്ങളിന്ന് ഉലഞ്ഞിടുന്ന കാഴ്ച കണ്ടുണർന്നിടാം നമുക്ക് ചേർന്ന് ഉരുക്കു കോട്ട തീർത്തിടാം”…” നാം ജയിച്ചിരിക്കണം” എന്ന ഏഴു മിനുട്ടുള്ള സംഗീത ആൽബം ഇപ്പോള്‍ യുട്യൂബിൽ പ്രിയപ്പെട്ടതാണ്.

വിവിധ ജില്ലകളിലുള്ള 16 ഗായകർ കോവിഡ് കാലത്ത് വീട്ടിലിരുന്ന് പാടിയാണ് ആൽബം ഉണ്ടാക്കിയത്. സിനിമാ പിന്നണി ഗായകരായ അഭിജിത്ത് കൊല്ലം സുമേഷ്‌ ഐരൂർ എന്നിവർ ഉൾപ്പെടെയുള്ള ഗായകർ ആൽബത്തിലുണ്ട്. അസമിൽ അതിർത്തി രക്ഷാ സേനയിൽ ( ബി.എസ്.എഫ്) സബ്ബ് ഇൻസ്പെക്ടറായ രാജേഷ് റോഷൻ പത്തനാപുരത്തിന്റെ വരികളാണ് ഗായകർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പാടിയത്. നിര്‍മ്മാണവും റോഷന്‍ തന്നെ.

രാജേഷ് റോഷൻ

കശ്മീരിലെ പട്ടാള ക്യാമ്പിൽ നിന്ന് കൊല്ലം സ്വദേശിയായ പ്രജേഷ് രാധാകൃഷ്ണനും പാട്ടു പാടി ഇതിൽ അണിചേർന്നു. എറണാകുളം തൊട്ട് കോഴിക്കോട് വരെയുള്ള ഗായകർ ഇതിലുണ്ട്. ഗായിക ലക്ഷ്മി രാഗേഷ് ഗൾഫിൽ നിന്നാണ് പാടിയത്.” എവിടെ തിരിഞ്ഞാലും ബംഗാളി തെക്കിലും മുക്കിലും ബംഗാളി “…. എന്ന പാട്ടു പാടി പ്രശസ്തയായ ആര്യ സജിയും കൂട്ടത്തിലുണ്ട്.

പ്രജേഷ് രാധാകൃഷ്ണൻ

“വിശ്വ മാമരങ്ങളിന്ന് ഉലഞ്ഞിടുന്ന കാഴ്ച കണ്ടുണർന്നിടാം നമുക്ക് ചേർന്ന് ഉരുക്കു കോട്ട തീർത്തിടാം, നാം ജയിക്കണം നാളെയും ജയിക്കുവാൻ ചേർന്നു നാം തുരത്തണം അദൃശ്യ നീച ശക്തിയെ…. എന്ന ഗാനത്തിന് കവിയും ഗായകനുമായ നരേൻ പുലാപ്പറ്റയാണ് ഈണം നൽകിയിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ രജീഷ് കെ.ചന്തുവാണ് ഓർക്കസ്ട്ര. ഇരുവരും ഇതിൽ പാടിയിട്ടുമുണ്ട്. എറണാകുളം മെട്രോ സ്റ്റുഡിയോയിലെ ഷിയാസ് ശബ്ദ മിശ്രണവും റോബിൻ ജോസ് മല്ലപ്പള്ളി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ലോകം കോവിഡിന്റെ പിടിയിലമരുമ്പോൾ മാനവരാശിയും അദൃശ്യ നീചശക്തിയും തമ്മിലുള്ള പോരാട്ടത്തിന് ഊർജ്ജം പകരാനാണ് ഗായകർ ഒന്നിച്ചതെന്ന് ഗാന രചയിതാവും കവിയുമായ ആർ.ആർ.പത്തനാപുരം എന്ന പേരിലറിയപ്പെടുന്ന രാജേഷ് റോഷൻ പറയുന്നു. കോവിഡിനെതിരെ പോരാടുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഈ ആൽബം സമർപ്പിക്കുകയാണ് – രാജേഷ് പറഞ്ഞു. കരുതലും വിവേകവും സഹന ശക്തിയോടെയും പ്രതിരോധമെന്ന യുദ്ധതന്ത്ര മോടെ നാം നീങ്ങണം… എന്ന് ഒരു യോദ്ധാവിന്റെ മനസോടെ രാജേഷ് എഴുതിയിരിക്കുന്നു. ഗായകരെ അസമിലെ പട്ടാള ക്യാമ്പിൽ നിന്ന് ബന്ധപ്പെട്ട് വരികൾ അയച്ചുകൊടുത്താണ് വീടുകളിൽ നിന്ന് പാടിച്ചത്. മൂന്നു ദിവസം കൊണ്ട് ആൽബം പൂർത്തിയായി.  രാജേഷ് തനയ്, അനിത സേബാഷ്, , രജി രാധാകൃഷ്ണൻ, രാഹുൽ സൂര്യ, മുരളി അപ്പാടത്ത്, ശോഭ ശിവാനി, വിജയകുമാർ ചമ്പത്ത്, സുഭാഷ് ദേവ് ,ഭാഷ് ചേർത്തല എന്നിവരാണ് പാടിയ മറ്റു ഗായകർ. പത്തനാപുരം മാരൂർ സ്വദേശിയായ രാജേഷ് റോഷൻ ഇത്തരത്ത

അഭിജിത്ത് ,സുമേഷ്‌ , നരേൻ,രജീഷ്

ൽ പല ആൽബങ്ങളും ചെയ്തിട്ടുണ്ട്.ആർ.ആർ.പത്തനാപുരം എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ ഇവ കാണാം.

Leave a Reply

Your email address will not be published. Required fields are marked *