ഡോ.വി.കെ.വിജയൻ വീണ്ടും ഗുരുവായൂർ ദേവസ്വം ചെയർമാൻ

ഗുരുവായൂർ ദേവസ്വം ചെയർമാനായി വീണ്ടും നിയമിതനായ ഡോ. വി.കെ.വിജയൻ ചുമതലയേറ്റു. തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്.  ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം  പൂർത്തിയായിരുന്നു.
തുടർന്ന് ഡോ.വി.കെ.വിജയൻ,  കെ.പി.വിശ്വനാഥൻ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു.

ശനിയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ അധ്യക്ഷനായി.  ഗുരുവായൂർക്ഷേത്രം തന്ത്രി പി.സി.ദിനേശൻ


നമ്പൂതിരിപ്പാട് ചടങ്ങിൽ ദീപം തെളിയിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ദേവസ്വം ചെയർമാനായി ഡോ.വി.കെ.വിജയൻ്റെ പേര് ഭരണസമിതി അംഗം കെ.ആർ.ഗോപിനാഥ് നിർദേശിച്ചു. ഭരണ സമിതി അംഗം മനോജ് ബി.നായർ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവെച്ച് ചെയർമാനായി ഡോ.വി.കെ.വിജയൻ ചുമതലയേറ്റു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ  പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. എം.എൽ.എ മാരായ മുരളി പെരുനെല്ലി, എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ചെയർമാനായി ചുമതലയേറ്റ ഡോ.വി.കെ.വിജയൻ തൃശ്ശൂർ കേരളവർമ്മ കോളേജിലെ റിട്ട. സംസ്കൃതം പ്രൊഫസറാണ്. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ കെ.പി.വിശ്വനാഥൻ പറവൂർ മൂത്തകുന്നം സ്വദേശിയാണ്. സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *