സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡ്-2024  പ്രഖ്യാപിച്ചു

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തവണ അവാര്‍ഡുണ്ട്

മികച്ച സംരംഭങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് വ്യവസായ മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുമായി ചേര്‍ന്ന് സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലുള്ള മികച്ച സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന എം.എസ്.എം.ഇ അവാര്‍ഡ് നല്‍കുന്നതിനോടൊപ്പം തന്നെ ആദ്യമായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത്തവണ അവാര്‍ഡുണ്ട്. സംരംഭകവര്‍ഷത്തിലെ പ്രവര്‍ത്തനത്തിനും സംരംഭ രൂപീകരണത്തിനും മികവിനും സംരംഭക അന്തരീക്ഷം വളര്‍ത്തുന്നതിലെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

14 സൂക്ഷ്മ സംരംഭങ്ങളും,12 ചെറുകിട സംരംഭങ്ങളും 10 ഇടത്തരം സംരംഭങ്ങളും ഒരു വന്‍കിട സംരംഭവുമാണ് അവാര്‍ഡിന് അര്‍ഹരായത്. 13 വനിതാ സംരംഭകരും, ഒരു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകനും എട്ട് എക്‌സ്‌പോര്‍ട്ട് സംരംഭങ്ങളും ഒരു ഉല്‍പാദന സ്റ്റാര്‍ട്ടപ്പും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

വ്യവസായ വികസന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (15 പഞ്ചായത്തുകള്‍, 12 മുനിസിപ്പാലിറ്റികള്‍ 3 കോര്‍പറേഷനുകള്‍) അവാര്‍ഡ് ജേതാക്കളായിട്ടുണ്ട്. സംരംഭക വര്‍ഷം 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നൽകിയിട്ടുണ്ട്.

വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡും കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള ആദരമായി സ്‌പെഷ്യല്‍ റെക്കഗ്‌നിഷന്‍ ഫോര്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ എന്നീ അവാര്‍ഡുകളും പ്രഖ്യാപിച്ചു.

സംസ്ഥാന തലത്തില്‍ അവാര്‍ഡ് ജേതാക്കളായ ഉത്പാദന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം, വന്‍കിട സംരംഭകര്‍ക്കും മികച്ച എക്‌സ്‌പോര്‍ട്ട് സംരംഭങ്ങള്‍ക്കും 1,00,000രൂപയും പ്രശസ്തിപത്രവും നല്‍കുന്നതാണ്. മികച്ച വനിതാ പട്ടിക ജാതി സംരംഭക അവാര്‍ഡ് വിഭാഗത്തിലെ സംസ്ഥാന തല ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

ജില്ലാ തലത്തില്‍ ഉല്‍പാദന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ അവാര്‍ഡ് ജേതാക്കള്‍ക്കും മികച്ച എക്‌സ്‌പോര്‍ട്ട് സംരംഭങ്ങള്‍ക്കും പ്രശസ്തി പത്രത്തോടൊപ്പം അവാര്‍ഡ് തുക 50,000 രൂപയും മികച്ച വനിതാ പട്ടിക ജാതി സംരംഭക അവാര്‍ഡ് വിഭാഗത്തിലെ ജില്ലാ തല ജേതാക്കള്‍ക്ക് 25,000 രൂപയുമാണ് ലഭിക്കുക.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായി നല്‍കുന്ന ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് ജേതാവിന് 2,50,000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2,50,000 രൂപയും ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1,00,000 രൂപയും സമ്മാനമായി നല്‍കും. ഈ തുക അതാതു പ്രദേശത്തെ സംരംഭക വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി അവാര്‍ഡ് ജേതാക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

സംരംഭക വര്‍ഷം ആദ്യഘട്ടത്തില്‍ 1,39,840 പുതിയ സംരംഭങ്ങള്‍

2022-23 സംരംഭക വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് 3 മുതല്‍ 4 ലക്ഷം വരെ തൊഴില്‍ സൃഷ്ടിക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് രൂപം കൊടുക്കുക ഉണ്ടായി.

ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 1,39,840 പുതിയ സംരംഭങ്ങള്‍, 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതികളാണ് വിവിധ കാറ്റഗറികളിലു ള്ള അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ വ്യവസായവകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ കെ.എസ് കൃപകുമാര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡ് ജേതാക്കള്‍ –
 
ഉൽപാദന യൂണിറ്റ്- സൂക്ഷ്മം (മൈക്രോ) :  എൻ.സുജിത്ത്, കല്യാണി ഫുഡ് പ്രോഡക്ട്സ്,  കൊല്ലം.

ഉൽപാദന യൂണിറ്റ് – ചെറുകിട (സ്‌മോൾ) : കുര്യൻ ജോസ്, മറൈൻ ഹൈഡ്രോ കൊളോയിഡ്സ്, എറണാകുളം.

ഉൽപാദന യൂണിറ്റ്- ഇടത്തരം(മീഡിയം) : വസന്തകുമാരൻ ഗോപാലപിള്ള, സൗപർണ്ണിക എക്സ്പോർട്ട് സംരംഭങ്ങൾ, കൊല്ലം.

ഉൽപാദന യൂണിറ്റ്- ലാർജ്ജ് ആൻ്റ് മെഗാ : മനോജ്‌ മാത്യു, എ.കെ നാച്വറൻൽ ഇൻക്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്,  പത്തനംതിട്ട.

പ്രത്യേക വിഭാഗം – പട്ടികജാതി :എം. മണി, ഫീകോർ ഇലക്ട്രോണിക്സ്,  മലപ്പുറം.

പ്രത്യേക വിഭാഗം – വനിത : ഉമ്മു സൽമ, സഞ്ജീവനി കടുംബശ്രീ യൂണിറ്റ്, മലപ്പുറം.

മികച്ച കയറ്റുമതി അധിഷ്ഠത യൂണിറ്റ്: ജീമോൻ കെ. കോരത്ത്, മാൻ കങ്കോർ ഇൻക്രീഡിയൻസ്  പ്രൈവറ്റ് ലിമിറ്റഡ്,  എറണാകുളം.

ഉൽപാദന മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് : നിതീഷ് സുന്ദരേശൻ, വർഷ്യ എക്കോ സൊല്യൂഷൻസ്, തിരുവനന്തപുരം.

മികച്ച തദ്ദേശസ്ഥാപനങ്ങൾ –

മികച്ച ഗ്രാമ പഞ്ചായത്ത് : ചവറ, കൊല്ലം,
മികച്ച കോർപ്പറേഷൻ : തൃശൂർ,
മികച്ച മുനിസിപ്പാലിറ്റി: മണ്ണാർക്കാട്

സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്: പമേല ആൻ മാത്യു, മാനേജിങ് ഡയറക്ടർ, O/E/N ഇന്ത്യ ലിമിറ്റഡ്.

നിക്ഷേപ സൗഹൃദത്തിനുള്ള പ്രത്യേക അവാർഡ് : ദിനേശ് നിർമൽ, സീനിയർ വൈസ് പ്രസിഡന്റ്, ഐ.ബി.എം സർവീസസ്.

മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ –

ഒന്നാം സ്ഥാനം: എറണാകുളം
രണ്ടാം സ്ഥാനം : തിരുവനന്തപുരം
മൂന്നാം സ്ഥാനം : കണ്ണൂർ

100 ശതമാനം: ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ –

ഒന്നാം സ്ഥാനം : വയനാട്,
രണ്ടാം സ്ഥാനം : തൃശൂർ,
മൂന്നാം സ്ഥാനം : ആലപ്പുഴ, കണ്ണൂർ,
പ്രത്യേക പരാമർശം : പത്തനംതിട്ട, കൊല്ലം.

ജില്ലാതല അവാർഡ് ജേതാക്കൾ
മികച്ച ഉല്പാദന സംരംഭം – സൂക്ഷമം (മൈക്രോ)
കൊല്ലം- മുജീബ്, മിയ എന്റർപ്രൈസസ്
പത്തനംതിട്ട- വിനിത മാത്യൂ, യൂണികോൺ കോച്ച് വർക്സ്
ആലപ്പുഴ-  റിന ജോസഫ്, എംപീസ് മോഡേൺ റൈസ് മിൽ
കോട്ടയം-  എം.ഡി അജിത് കുമാർ , വിക്ടറി ഓയിൽ മിൽസ് ആൻ്റ് ഫുഡ് പ്രോസസിംഗ്
ഇടുക്കി- ടി.സി രാജു, തരണിയിൽ ഓയിൽ മിൽസ്
എറണാകുളം- അനീ പൗലോസ്, ജ്യോതി കെമിക്കൽ ഇൻഡസ്ട്രീസ്
തൃശ്ശൂർ – ആശാ സുരേഷ്, സ്പെക്ട്ര ഡെക്കോർ
പാലക്കാട് – ശിവപ്രിയ ശ്രീജിത്ത്, സിദ്ധാർത്ഥ് അഗ്രോ ഫുഡ്‌സ്
മലപ്പുറം-  പി. ഇഖ്ബാൽ, ഹാപ്പി പോളി പ്രോസസേഴ്സ്
കോഴിക്കോട്- തച്ചോലിൻഡാവഡ ഇന്ദിര, ആഷാ ബയോകെം
വയനാട് – ബിജു, തനിമ പ്രോഡക്ട്സ് ആന്റ് മാർക്കറ്റിംഗ്
കണ്ണൂർ- രഞ്ജിത് കരിമ്പിൽ, എലഗന്റ് ഇന്റീരിയർ ആന്റ് മോഡുലർ കിച്ചൻ പ്രൈവറ്റ് ലിമിറ്റഡ്
കാസർഗോഡ് – കെ.പി മുരളികൃഷ്ണ , സ്കന്ദ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്
മികച്ച ഉല്പാദന യൂണിറ്റ് – ചെറുകിട (സ്മോൾ)
കൊല്ലം – മുരുകേശ് നരേന്ദ്രൻ, നരേന്ദ്രൻ റബേഴ്സ്
ആലപ്പുഴ- യു. പ്രമോദ് , മാറ്റ്സ് ഇൻ മോർ
കോട്ടയം- ഡേവിസ് ലൂയിസ്, ഹൈറേഞ്ച് റബ്ബർ ആന്റ് കയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം- ഷിർളി ജോസ്, പോപ്പുലർ ഇൻഡസ്ട്രീസ്
എറണാകുളം- രാജൻ എൻ നമ്പൂതിരി, ശ്രീധരീയം ഫാം ഹെർബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
തൃശ്ശൂർ- എം.എം ജയകുമാർ, സൗപർണ്ണിക തെർമ്മിസ്റ്റേഴസ് ആന്റ് ഹൈബ്രിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
പാലക്കാട്- വി.ഇ ഷാജഹാൻ , ഷാരോൺ എക്സ്ട്രൂഷൻസ്
മലപ്പുറം- വി.പി ഷുഹൈബ് , ബെസ്റ്റ് ഇന്ത്യ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ്
കോഴിക്കോട്- ഫൈജാസ് മണലോടി, കോഴിക്കോടൻസ്
വയനാട്- കെ.കെ ഇസ്മായിൽ , പി.കെ.കെ അസോസിയേറ്റ്സ്
കണ്ണൂർ- കെ.എം രാധിക , ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘം
മികച്ച ഉല്പാദന യൂണിറ്റ് – മീഡിയം വിഭാഗം
കൊല്ലം- എബിൻ ബാബു ഉമ്മൻ, അൽഫോൻസ കാഷ്യു ഇൻഡസ്ട്രീസ്
ആലപ്പുഴ  – വി.വി പവിത്രൻ, ട്രാവൻകൂർ കോകോടഫ്ട് പ്രൈവറ്റ് ലിമിറ്റഡ്
കോട്ടയം – കെ.എ ഫൈസൽ , അജി ഫ്ലോർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം –  ജോൺ കുര്യാക്കോസ്, ഡെന്റ്കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ്
തൃശ്ശൂർ- കെ. സജീഷ് കുമാർ , എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ്
പാലക്കാട്- എസ്.ടി പിള്ള, ജയോൺ ഇംപ്ലാന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
മലപ്പുറം- ഷഫീർ അലി , എ.സി.എം നാച്വറൽ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്
കോഴിക്കോട് -കെ.എം ഹമീദ് അലി, ഫോർച്യൂൺ എലാസ്റ്റോമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
കണ്ണൂർ- കഞ്ഞമല ജോസ്, കെ.എം ഓയിൽ ഇൻഡസ്ട്രീസ്
പ്രത്യേക വിഭാഗം – വനിത
തിരുവനന്തപുരം – ധന്യശ്രീ മോഹൻ, കേരള അക്വോറിയം
കൊല്ലം- പ്രമീള, നിർമ്മാല്യം ന്യൂട്രിമിക്സ് യൂണിറ്റ്
പത്തനംതിട്ട- ബീന സുരേഷ്, വീണ സ്റ്റിൽ ഇൻഡസ്ട്രീസ്
ആലപ്പുഴ- ലിസ അനീ വർഗ്ഗീസ്, അന്ന പോളിമേഴ്സ്
കോട്ടയം – ബിജി സോണി, അയിരത്ത് ബിസിനസ്സ് കോർപ്പറേഷൻ
എറണാകുളം- ഷൈലി അഷിലി, അഷിലി ഫർണിച്ചർ ഇൻഡസ്ട്രീസ്
തൃശൂർ- ലിജി വർഗ്ഗീസ്, ബി.ജി അസഫോയിറ്റിഡ
പാലക്കാട്- ഗായത്രി രമേഷ്, പനാസം ഫുഡ്‌സ്
മലപ്പുറം-  യൂ.സി സരോജ, ഹെൽത്തി ആന്റ് സ്വാദിഷ് ന്യൂട്രിമിക്സ്
കോഴിക്കോട്- വിജയകുമാരി, സുകൃതം കോക്കനട്ട് ഓയിൽ
വയനാട്- എൻ.സന്ധ്യ , സീന വുഡ് ഇൻഡസ്ട്രീസ്
കണ്ണൂർ- വിജയശ്രീ, ലക്ഷ്മി പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്
മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റ്
കൊല്ലം- അൽഫോൺസ് ജോസഫ്, വെറോണിക്ക മറൈൻ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്,
ആലപ്പുഴ- പി.എസ് ജയൻ, താജ് കയർ മിൽസ്
കോട്ടയം – സോണി ജോസഫ് ആന്റണി, ജേക്കബ് ആന്റ് റിച്ചാർഡ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്
ഇടുക്കി- സ്കറിയ, സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം- എം.എസ് രാജേഷ്, അർജ്ജുന നാഷണൽ പ്രൈവറ്റ് ലിമിറ്റഡ്,
തൃശ്ശൂർ -കെട്ടാരത്തിൽ ജയചന്ദ്രൻ, ഭൂമി നാചുറൽ പ്രോഡക്ട്സ് ആന്റ് എക്സ്പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്,
വയനാട്- ജോൺ ജോസഫ്, ബയോവിൻ അഗ്രോ റിസർച്ച്.

Leave a Reply

Your email address will not be published. Required fields are marked *