പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ ഒഴിവ് 

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത കെമിസ്ട്രി/ അനലിറ്റിക്കല്‍ കെമിസ്ട്രി/ എന്‍വയോണ്‍മെന്റ് സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ജി.സി- എം.എസ്, എച്ച്. പി.എല്‍. സി, സി.എച്ച്.എന്‍.എസ്, ഐ.സി.പി- എ.ഇ.എസ് തുടങ്ങിയ അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രവര്‍ത്തിപരിചയം, അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ പരിശീലനം എന്നിവ അഭികാമ്യം.

ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 23ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.

Leave a Reply

Your email address will not be published. Required fields are marked *