കൂത്താളിയിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ തയ്യാറാകുന്നു

സംസ്ഥാനത്ത് ഏറ്റവുമധികം വിത്തുതേങ്ങ സംഭരിക്കുന്നത് കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം, കുറ്റ്യാടി മേഖലകളിലാണ്. വിത്തുതേങ്ങ സംഭരണത്തിനായി പ്രത്യേക ഓഫീസും നിലവിലുണ്ട്. പശ്ചിമതീര നെടിയ ഇനം എന്ന പേരിലുള്ള കുറ്റ്യാടി തേങ്ങ കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ കാര്യത്തിൽ കൂടുതൽ മേന്മകൾ ഉള്ളതാണ്. വർഷങ്ങളായി കൃഷി വകുപ്പും മറ്റ് സ്വകാര്യ നഴ്സറികളും ഇവിടെ നിന്ന് ഈ വിത്തുതേങ്ങ സംഭരിക്കുന്നു. 
 
കൂത്താളി ഫാമിൽ ജൂൺ മാസത്തോടെ കർഷകർക്ക് ലഭ്യമാക്കാവുന്ന നിലയിൽ തെങ്ങിൻ തൈകൾ തയ്യാറായി വരുന്നു.  മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ വിത്തുതേങ്ങ ഇത്തവണ പാകിയിട്ടുണ്ട്.  ഗ്രോബാഗിൽ തയ്യാറാക്കിയ തൈകൾ ഇപ്പോൾ വില്പനയ്ക്കുണ്ട്.130 രൂപയാണ് വില. അല്ലാതെയുള്ള തൈകൾക്ക് 100 രൂപയാണ് വില.പക്ഷെ ഇത്തരം തൈകൾ ഇപ്പോൾ ലഭ്യമല്ല, ജൂൺ മാസമാകുമ്പോഴേക്കും ഇവ തയ്യാറാകുമെന്ന് ഫാമിൻ്റെ ചുമതല വഹിക്കുന്ന അസി. ഡയരക്ടർ പി.പ്രകാശ് പറഞ്ഞു.  ഫാം – ഫോൺ നമ്പർ – 0496 2662264

Leave a Reply

Your email address will not be published. Required fields are marked *