ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
പത്തു ദിവസത്തെ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി. തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ദീപം തെളിയിച്ചു. കഥകളി കലാകാരൻ കലാമണ്ഡലം ഗോപിക്കും കേരളകലാമണ്ഡലം സംഘത്തിനും അദ്ദേഹം ദേവസ്വത്തിൻ്റെ ഉപഹാരം നൽകി. തുടർന്ന് കേരള കലാമണ്ഡലത്തിൻ്റെ കഥകളി അരങ്ങേറി. രുഗ്മാംഗ ചരിതം, കല്യാണസൗഗന്ധികം, ദുര്യോധനവധം എന്നീ കഥകളാണ് അരങ്ങേറിയത്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന ആനയോട്ടത്തിൽ. കൊമ്പൻ ഗോകുൽ ആദ്യം ഓടിയെത്തി. ഉത്സവ ശീവേലിക്ക് കൊമ്പൻ ഗോകുൽ തിടമ്പേറ്റും. ഉത്സവം മാർച്ച് 12ന് ആറാട്ടോടെ സമാപിക്കും