നാടിൻ്റെ പൈതൃക പെരുമയുമായി ‘വയനാട് ഉത്സവ്’
വയനാടിൻ്റെ പൈതൃകം അടുത്തറിയാം, ഒപ്പം ഈ പ്രദേശത്തിന് മാത്രമുള്ള സംഗീതം, നൃത്തം, കല, രുചികൾ എന്നിവ ആസ്വദിക്കുകയും ചെയ്യാം. ടൂറിസം പ്രൊമോഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, എൻ ഊര്, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടു മുതൽ 13 വരെ ‘വയനാട് ഉത്സവ് ’ നടത്തുന്നു.
വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, ട്രൈബൽ രുചിപ്പെരുമ നിറഞ്ഞ ഫുഡ് കോർട്ടുകൾ, ‘അമൃത്’, ‘പ്രിയദർശിനി’ എന്നിവയുടെ വയനാടൻ തനിമ നിറഞ്ഞ വനവിഭവങ്ങൾ, മറ്റു പ്രാദേശികോൽപന്നങ്ങൾ എന്നിവയെക്കുറിച്ച് അടുത്തറിയാനുള്ള അവസരമാണിത്.
കാരാപ്പുഴ ഡാം, എൻ ഊര്, സുൽത്താൻ ബത്തേരി ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പരിപാടി. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്നതാണ് പരിപാടികൾ. വൈത്തിരിയിലെ എൻ ഊരു ട്രൈബൽ ഹെറിറ്റേജ് വില്ലേജിൽ ഒക്ടോബർ രണ്ടിന് പരിപാടികൾ തുടങ്ങും. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെ നീളുന്നതാണ് പരിപാടികൾ. കൂടുതൽ വിവരങ്ങൾക്ക്, 97787 83522 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ enoorutribes@gmail.com എന്ന വിലാസത്തിൽ ഇ മെയിൽ ചെയ്യുക.