ആലപ്പുഴയിൽ ഇനി വാട്ടർ ടാക്സിയിൽ കറങ്ങാം

നാട്ടിലെ കായൽ കാഴ്ചകൾ കണ്ട് ഇനി ജല സവാരിയാകാം. സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിൽ വാട്ടർ ടാക്സി തുടങ്ങി. റോഡ് ഗതാഗതത്തിലെ തിരക്കിൽപ്പെടാതെ ഇനി ആലപ്പുഴക്കാർക്ക് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താം. പത്തു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് മണിക്കൂറിൽ 

വാട്ടർ ടാക്സി

35 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. മണിക്കൂറിന് 1500 രൂപയാണ് വാടക. ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാട്ടർ ടാക്സിയിൽ സഞ്ചരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിന് പ്രത്യേക മൊബൈൽ നമ്പറുണ്ട്. റോഡ് ഗതാഗതത്തിലേതു പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന വാട്ടർ ടാക്സി സർവീസ് ജലഗതാഗത മേഖലയുടെ

വികസനത്തിലും വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണർവു പകരുമെന്ന് ഇത് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള പരിഹാരം. മറ്റു ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുക 

യാത്രാബോട്ട്

എന്നതും അനിവാര്യമാണ്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ജലഗതാഗതമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3.14 കോടി രൂപ ചെലവിട്ട് നാലു ടാക്സികൾ ഒരുക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് സർവ്വീസ് തുടങ്ങിയിരിക്കുന്നത്. ബാക്കി ടാക്സികൾ

ഉടൻ ഓടി തുടങ്ങും.100 ആളുകൾക്ക് യാത്ര ചെയ്യാവുന്ന കറ്റാമറൈന്‍ യാത്രാ ബോട്ടും സർവ്വീസും തുടങ്ങി.14 കോടിയോളം ചെലവിട്ട് ഇത്തരം ഏഴ് ബോട്ടുകൾ വാങ്ങാനാണ് സർക്കാർ പദ്ധതി. ഇതിൽ ആദ്യത്തേതാണിത്. 20.5 മീറ്റർ നീളമുള്ള ബോട്ടിന് ഏഴ് നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാൻ കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *