വിഷു കൈനീട്ടമായി കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ്സ്
കേരളത്തിന് വിഷു കൈനീട്ടമായി വന്ദേ ഭാരത് എക്സ്പ്രസ്സ് ചെന്നൈയിൽ നിന്ന് കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷനിലെത്തിയ ട്രെയിനിന് ബി.ജെ.പി. പ്രവർത്തകർ സ്വീകരണം നൽകി. എപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനു മുമ്പ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തും.
തിരുവനന്തപുരം – കണ്ണുർ വന്ദേ ഭാരതിന് 16 കോച്ചുകളാണ് ഉള്ളത്. ഒരു ട്രെയിനാണ് ഇപ്പോൾ സർവ്വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കണ്ണൂരെത്തി അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന രീതിയിലായിരിക്കും സർവ്വീസ്, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ഷോർണ്ണൂർ, തൃശ്ശൂർ, തിരൂർ, കോഴിക്കോട് എന്നിവിടളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
വന്ദേ ഭാരതിന് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയുണ്ടെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ 80 കിലോമീറ്ററായിരിക്കും വേഗം. തിരുവനന്തപുരം -കണ്ണൂർ ഏഴ് മണിക്കൂറിനുള്ളിൽ ഓടിയെത്തുമെന്നാണ് കണക്കാക്കുന്നത്. ട്രെയിനിന് രണ്ടറ്റത്തും ഡ്രൈവർ കാബിനുണ്ട്. അതിനാൽ എഞ്ചിൻ മാറ്റി ഘടിപ്പിക്കേണ്ട ആവശ്യമില്ല. ചെയർകാർ, എക്സിക്യുട്ടീവ് ക്ലാസ് എന്നിവയാണ് പൂർണ്ണമായും ശീതീകരിച്ച ട്രെയിനിലെ കോച്ചുകൾ.