പുതുമയായി വലയെറിയൽ, ട്രഷർ ഹണ്ട് മത്സരങ്ങൾ
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രഷർ ഹണ്ട്, വലയെറിയൽ മത്സരങ്ങൾ കാണികൾക്ക് പുതുമയായി.
വലയെറിയൽ മത്സരത്തിൽ 12 ടീമുകളാണ് പങ്കെടുത്തത്. ചെറുതോണികളിൽ തദ്ദേശീയരായ ആളുകളാണ് ബേപ്പൂരിന്റെ ഓളപ്പരപ്പപ്പിൽ വലയെറിഞ്ഞത്. അസീസ്, സിയാമ്പു ടീം ഒന്നാം സ്ഥാനവും ഹംസ, അബൂബക്കർ എന്നിവർ രണ്ടാം സ്ഥാനവും മുഹമ്മദ് കോയ, ഹഫീസ് മൂന്നാം സ്ഥാനവും നേടി. രണ്ടു പേർ അടങ്ങുന്ന 24 ടീം ബേപ്പൂർ ബ്രേക്ക് വാട്ടറിൽ നടന്ന ട്രഷർ ഹണ്ട് മത്സരത്തിൽ പങ്കെടുത്തു.
നിശ്ചിത സമയത്തിന് ശേഷം വെള്ളത്തിൽ നിന്നും ഏറ്റവും കൂടുതൽ
ട്രഷർ ഹണ്ട് ചെയ്ത ആലിക്കോയ , ഗഫൂർ എന്നിവർ ഒന്നാം സ്ഥാനവും ജബ്ബാർ നൗഷാദ് എന്നിവർ രണ്ടാം സ്ഥാനവും ആഷിഖ് , ഇർഫാൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ വിജയികൾക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മുവായിരം രൂപയുമാണ് സമ്മാന തുക.