ഹജ്ജ്: കണ്ണൂരിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു

ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി വർക്കിങ് ചെയർമാൻ കൂടിയായ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ 3.45 ന് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേരാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

മുൻ എം.എൽ.എ എം.വി. ജയരാജൻ, കിയാൽ എം.ഡി. ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. പി.മുഹമ്മദ്‌ റാഫി, ഒ.വി. ജയാഫർ, ഷംസുദീൻ അറിഞ്ഞിറ, എ.കെ.ജി ആശുപത്രി ചെയർമാൻ പി. പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
 

Leave a Reply

Your email address will not be published. Required fields are marked *