സ്വിഫ്റ്റിനു വേണ്ടി അഞ്ച് ഇലക്ട്രിക്ക് ബസ്സുകൾ എത്തി

കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിനു വേണ്ടി അഞ്ച് ഇലക്ട്രിക്ക് ബസ്സുകൾ തിരുവനന്തപുരത്ത് എത്തി. ന​ഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി പുതിയതായി എത്തിയ ഇലക്ട്രിക്ക് ബസ്സുകളും ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. ഇതിനായി വാങ്ങിയ 25 ഇലക്ട്രിക്ക് ബസ്സുകളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരം ന​ഗരത്തിലെ മുഴുവൻ ബസ്സുകളും ഇലക്ട്രിക്ക് ബസ്സുകളിലേക്ക് കാലക്രമേണ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിലെ 50 ബസുകൾക്കുള്ള ടെണ്ടറിൽനിന്ന് 25 ബസ്സുകൾ

തയ്യാറായതിൽ ആദ്യ അഞ്ച് ബസ്സുകളാണ് തലസ്ഥാനത്ത് എത്തിയത്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസ്സുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ ഡീസൽ ബ സ്സുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക്ക് ബസ്സി ലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ് വരുക.
നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക്ക് ബസ്സു കളാണ് അഭികാമ്യം.

തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ചാർജിം​ഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ആരംഭകാലത്ത് ദിനം പ്രതി 1000 യാത്രക്കാരിൽ ഉണ്ടായിരുന്നത് 28,000 യാത്രക്കാരായി വർദ്ധിച്ചിട്ടുണ്ട്.

ന​ഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക്ക് ബസ്സു കൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ​ഗതാ​ഗത സൗകര്യത്തിന് കൂടുതൽ ​ഗുണകരമാകും. ഒമ്പത് മീറ്റർ നീളമാണ് ഇലക്ട്രിക്ക് ബസ്സുകൾക്കുള്ളത്.

രണ്ട് മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 120 കിലോമീറ്റർ മൈലേജാണ് ഈ ബസ്സുകൾക്ക് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 30 സീറ്റുകളാണുള്ളത്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, എമർജൻസി അലർട്ട് ബട്ടൻ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ബസ്സിലുണ്ട് .

സിറ്റി സർക്കുലർ സർവീസിൽ ജൂൺ 30 വരെ 10 രൂപയ്ക്ക് ഒരു സർക്കിളിൽ യാത്ര ചെയ്യാം. അത് മൂന്നു മാസം കൂടി നീട്ടുകയാണ്. എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *