ഭൗമശാസ്ത്ര വൈവിദ്ധ്യവും ക്ഷേത്രനഗരങ്ങളുംതേടി…

ഭൗമശാസ്ത്ര വൈവിദ്ധ്യങ്ങളും നാടും നഗരവും ക്ഷേത്രങ്ങളും തേടിയുള്ള യാത്ര ഭൗമ ശാസ്ത്രജ്ഞരായ ഈ ദമ്പതിമാര്‍ക്ക് പ്രിയപ്പെട്ടതാണ്. കോവിഡ് ലോക്ഡൗണില്‍ കുടുങ്ങി ചെന്നൈ നഗരത്തിനടുത്ത ഫ്ലാറ്റിൽ കഴിയുമ്പോഴും അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്  ബി.സുകുമാറും അഹല്യ സുകുമാറും. ഗൂഡല്ലൂര്‍, ഊട്ടി യാത്രകഴിഞ്ഞ്വന്നപ്പോഴാണ് കൊറോണ ഭീഷണിയുണ്ടായത്.

തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍എര്‍ത്ത് സയൻസ് സ്റ്റഡീസിൽ റിസോഴ്സ് അനാലിസിസ് ഡിവിഷനിലെ ശാസ്ത്ജ്ഞരായിരുന്നു ഇരുവരും.വിരമിച്ചശേഷം ചെന്നൈക്കടുത്ത തിരുപോരൂരിലാണ് താമസം.തമിഴ്‌നാട്ടിലെ തിരുപ്പൂരാണ് സുകുമാർ ജനിച്ചതെങ്കിലും വിദ്യാഭ്യാസം കഴിഞ്ഞ് ജോലി കിട്ടിയതു മുതല്‍ തിരുവനന്തപുരത്തായിരുന്നു താമസം. 35 വര്‍ഷം ഇവിടെ താമസിച്ചു. വിരമിച്ചശേഷം ഇപ്പോൾ ആറു വര്‍ഷമായി തമിഴ്‌നാട്ടിലേക്ക് പോയിട്ട്.ഇരുവരും ജിയോഗ്രാഫിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍ ചേര്‍ന്നത്. ചെന്നൈയാണ് അഹ്യല്യയുടെ നാട്.       വിദ്യാര്‍ത്ഥികള്‍ക്ക് ഭൗമശാസ്ത്രം പറഞ്ഞുകൊടുത്തും ഭൗമവിജ്ഞാനം തേടിയുമുള്ള യാത്രയാണ് ഇവരുടേത്.

തിരുപോരൂരിൽ താമസസ്ഥലത്തിനടുത്താണ് മഹാബലിപുരം. വീട്ടിലേക്ക് വരുന്ന സുഹൃത്ത്ക്കളെയൊക്കെ ഞാൻ മഹാബിപുരം കാണിച്ചിട്ടേ വിടാറുള്ളൂ – ഡോ. സുകുമാര്‍ പറയുന്നു.    ഭൂമി ശാസ്ത്ര പ്രത്യേകതകളുള്ള പ്രദേശങ്ങളാണ് സാധാരണ യാത്രയ്ക്കായിതിരമെടുക്കാറുള്ളത്. ഇവിടങ്ങളിലെ കോളേജുകളിലും മറ്റും ജിയോഗ്രാഫിക്ക് ഇൻഫര്‍മേഷൻ സിസ്റ്റവുമായി (GIS) ബന്ധപ്പെട്ട സെമിനാറുകളിൽ ക്ലാസ്സെടുക്കുകയും ചെയ്യും. മൂന്ന് പതിറ്റാണ്ട് ഈ രംഗത്ത് പ്രവര്‍ത്തിച്ചപ്പോൾ കിട്ടിയ വിജ്ഞാനവും അനുഭവങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ് ഈ ദമ്പതിമാർ. ജിയോഗ്രാഫി പഠന വിഷയമുള്ള കോളേജുകളെല്ലാം സെമിനാറിനായി ക്ഷണിക്കും.    ഈയിടെ ഗൂഡല്ലൂര്‍ ഭാരതിയാർ യൂണിവേഴ്സിറ്റി ആര്‍ട്‌സ് ആന്റ് സയൻസ് കോളേജിൽ ജി.ഐ.എസ്. ക്ലാസെടുത്തു. കണ്ണൂര്‍ സര്‍വ്വകലാശാല ജിയോഗ്രാഫി വകു പ്പിലെ കുട്ടികള്‍ക്കും ക്ലാസെടു ത്തു.ഇരുവരുടെയും യാത്രയ്ക്ക് കൂട്ടായി ഇളയമകൻ ആനന്ദും കൂടെയുണ്ട്. വിരമിച്ചശേഷം കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ പലതവണയായി യാത്രചെയ്തു.”കേരളത്തിൽ ജനിച്ചവര്‍പോലുംകേരളത്തിലെ പലസ്ഥലങ്ങളും കണ്ടിട്ടില്ലെന്ന് പറയാറുണ്ട്. ഇത്രയും ഭംഗിയുള്ളനാട്ടിലൂടെ കാഴ്ചകള്‍കണ്ട് സഞ്ചരിക്കാൻപറ്റുന്നതുതന്നെ മഹാഭാഗ്യമാണ് ”-അഹല്യ സുകുമാര്‍ പറയുന്നു.

കേരളത്തിലെ യാത്രയ്ക്കിടയി വൈക്കം,ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങളുംസന്ദര്‍ശിച്ചു. അടുത്ത കാലത്ത് ബാംഗ്ലൂര്‍,മൈസൂര്‍, അന്തമാൻ, മുംബൈ, ഡല്‍ഹി, ചണ്ഡീഗഡ്, വിശാഖപട്ടണം, ഗൂഡല്ലൂര്‍, അമരാവതി, പോണ്ടിച്ചേരി എന്നിവിടങ്ങളും സന്ദര്‍ശിച്ചു തഞ്ചാവൂര്‍,സ്വാമിമല, മധുര കുംഭകോണം, വേളിമല, പഴനി, തിരുപ്പതി, തിരുച്ചന്തൂർ, ചിദംബരം, തിരുവയ്യാര്‍, ശങ്കരൻകോവിൽ, തെങ്കാശി, മീനാക്ഷിയമ്മൻ കോവിൽ, നാഞ്ചിക്കൽ കോവിൽ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി.ഇതിനടുത്ത പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ കാഴ്ചകളും ക്യാമറയിൽ പകര്‍ത്തി. ഇതുവരെ സന്ദര്‍ശിച്ച ക്ഷേത്രങ്ങള്‍ നൂറിലധികം വരും.രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനം. ഇതിനിടയിൽ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തേടിയുള്ള യാത്ര. അടുത്തപ്രദേശങ്ങളിലെല്ലാം സ്വന്തം കാറിലാണ് യാത്ര ചെയ്യാറ്. കാറിൽ യാത്ര ചെയ്യുമ്പോൾ ഓരോ പ്രദേശത്തിന്റേയും ഭൗശാത്രം മനസിലാക്കാൻ പറ്റും.  

  “തമിഴ്‌നാട്ടില്‍ തന്നെ കാണാൻ ഇനിയുംഒരുപാട് സ്ഥലങ്ങളുണ്ട്. ഇടത്തരം ഹോട്ടലുകളിലാണ് സാധാരണ താമസിക്കുക. യാത്രയ്ക്ക് പോകുമ്പോൾ അത്യാവശ്യത്തിനുള്ള  സാധനങ്ങൾ മാത്രമെ എടുക്കാറുള്ളു. കൂടുതൽ ലഗേേജ് നമ്മളെ ബുദ്ധിമുട്ടിക്കും. റൂട്ട് വീട്ടിൽ നിന്ന് വ്യക്തമായി തീരുമാനിച്ച ശേഷമാണ് യാത്ര പുറപ്പെടുക “- സുകുമാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *