ശബരിമല: കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ ഏഴു മുതൽ വൈകീട്ട് നാലു വരെയും ആയിരിക്കും. അതേസമയം സത്രത്തിലെ പ്രവേശന സമയം രാവിലെ എഴു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും.