സിയാൽ ജീവനക്കാർക്ക് ട്രാഫിക് ബോധവത്ക്കരണം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്ക്കരണത്തിന് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എയർപോർട്ട് ഡയറക്ടർ മനു ജി. ഉദ്‌ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ. ക്ലാസ്സെടുത്തു. എല്ലാ മാസത്തേയും ആദ്യത്തെ ചൊവ്വാഴ്ച്ച ക്ലാസ് സംഘടിപ്പിക്കും.
ജോയിന്റ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മനോജ് കെ, സി.എസ്.ഒ ശിവദാസൻ ഹരിദാസൻ, സീനിയർ മാനേജർ സെക്യൂരിറ്റി വി.ജി രവീന്ദ്രനാഥ്, അസി.ജനറൽ മാനേജർ- കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പി.എസ് ജയൻ എന്നിവർ സംസാരിച്ചു.




















