കെ.എസ്.ആർ.ടി.സി. ബസ്സുകൾ നന്നാക്കാൻ റാപ്പിഡ് റിപ്പയര്‍ ടീം
കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ഡൗണ്‍ ആകുമ്പോൾ ഉടൻ തന്നെ റിപ്പയർ ചെയ്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി റാപ്പിഡ് റിപ്പയര്‍ ടീം നിലവിൽ വന്നു. കൊട്ടാരക്കര ബസ് സ്റ്റേഷനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 10 റാപ്പിഡ് റിപ്പയര്‍ മിനി വാനുകളുടെയും ഇ- സുതാര്യം സോഫ്റ്റ്‌വെയറിന്‍റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈന്‍ഡ് സ്പോട്ടുകളിലുമായി സ്ഥാപിക്കുന്ന സമഗ്ര സി. സി. ടി. വി നിരീക്ഷണ സംവിധാനങ്ങളുടെയും ഉദ്ഘാടനവും നടന്നു.