ചെന്നൈ വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ, തമിഴ്നാട് ഗവർണ്ണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സഞ്ജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ടെർമിനലിൻ്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ തുറന്നു കൊടുത്തിരിക്കുന്നത്. 1,36, 295 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനലിൽ 80 ചെക്കിൻ കൗണ്ടറുകളും 54 എമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. പരമ്പരാഗതവും ആധുനിക ആർക്കിടെക്ച്ചർ വിദ്യകളും സമ്മേളിക്കുന്ന ഡിസൈനാണ് ടെർമിനലിൻ്റേത്. ക്ഷേത്രങ്ങളും വീട്ടുമുറ്റത്തെ കോലം വരയും, സാരി ഡിസൈനും മറ്റുമായി തമിഴ് സംസ്ക്കാരം പ്രതിഫലിക്കുന്നതാണിത്. 1260 കോടി രൂപ ചെലവിലാണ് ടെർമിനൽ പണിതിരിക്കുന്നത്.