ഭാരത് ഗൗരവ് കാശിയാത്ര ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഭാരത് ഗൗരവ് കാശി യാത്ര ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. കാശി, പ്രയാഗ്, അയോധ്യ എന്നിവിടങ്ങളിലേക്ക് സുഖകരമായ യാത്രയും താമസവും ഒരുക്കുന്ന ടൂറിസം സംരംഭമാണിത്. കേന്ദ്ര റെയിൽവേ മന്ത്രാലയവും കർണ്ണാടക സർക്കാറും സംയുക്തമായാണ് പദ്ധതി നടത്തുന്നത്.
ഏഴ് ദിവസത്തെ യാത്രയ്ക്ക് 20,000 രൂപയാണ് ചാർജ്. ദർശന സൗകര്യവും ഭക്ഷണവും താമസവും അടക്കമാണിത്. ഇതിൽ 5000 രൂപ കർണ്ണാടക സർക്കാർ സബ്ബ്സിഡിയായി നൽകും. ഭാരത് ഗൗരവ് കാശിയാത്ര പദ്ധതിയിൽ ട്രെയിൻ ആദ്യമായി ഏറ്റെടുത്ത സംസ്ഥാനമായ കർണ്ണാടകയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാശിയേയും കർണ്ണാടകയെയും ഇത് കൂടുതൽ അടുപ്പിക്കുമെന്നും തീർത്ഥാടകർക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.