നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ 73 വള്ളങ്ങള്‍
ആലപ്പുഴ പുന്നമട കായലിൽ ഓഗസ്റ്റ് 10ന് നടക്കുന്ന എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. കഴിഞ്ഞ വര്‍ഷം 19 ചുണ്ടന്‍ ഉള്‍പ്പെടെ 72 വള്ളങ്ങളാണ് മാറ്റുരച്ചത്.
വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം. ക്ലബിന്റെ പേര് ബ്രാക്കറ്റില്‍
ചുണ്ടന്‍:
1. പായിപ്പാടന്‍ (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്)
2. ആലപ്പാടന്‍ (സൗത്ത് പറവൂര്‍ ബോട്ട് ക്ലബ്)
3. ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്)
4. ചെറുതന പുത്തന്‍ ചുണ്ടന്‍ (ന്യൂ ചെറതന ബോട്ട് ക്ലബ്)
5. ജവഹര്‍ തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്)
6. പായിപ്പാടന്‍ (2) (പായിപ്പാട് ബോട്ട് ക്ലബ്)
7. വലിയ ദിവാന്‍ജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
8. കരുവാറ്റ (ടൗണ്‍ ബോട്ട് ക്ലബ്ബ് കാരിച്ചാല്‍)
9. തലവടി ചുണ്ടന്‍ (യു.ബി.സി. കൈനകരി)
10. നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്ബ്)
11. നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്)
12. സെന്റ് ജോര്‍ജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
13. ശ്രീവിനായകന്‍ (എസ്.എച്ച്. ബോട്ട് ക്ലബ്)
14. മേല്‍പാടം (കെ.ബി.സി & എസ്.എഫ്.ബി.സി കുമരകം)
15. വീയപുരം (വി.ബി.സി. കൈനകരി)
16. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
17. ആനാരി (ജീസസ് ബോട്ട് ക്ലബ്)
18. ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്)
19. കാരിച്ചാല്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ചുരുളന്‍:
1. വേലങ്ങാടന്‍ (യുവദര്‍ശന ബോട്ട് ക്ലബ്ബ്)
2. കോടിമത (ആറുപറ ബോട്ട് ക്ലബ്ബ്)
3. മൂഴി (ഐ.ബി.ആര്‍.എ. കൊച്ചിന്‍)
ഇരുട്ടുകുത്തി എ ഗ്രേഡ്:
1. പി.ജി. കര്‍ണ്ണന്‍ (കവണാര്‍ സിറ്റി)
2. തുരുത്തിത്തറ (ഹാപ്പി മിഡില്‍ ഏജ്)
3. മാമ്മൂടന്‍ (സെന്റ് മേരീസ് ബോട്ട് ക്ലബ്ബ്)
4. മൂന്ന് തൈക്കല്‍ (തോന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ്)
ഇരുട്ടുകുത്തി ബി ഗ്രേഡ്:
1 കുറുപ്പുപറമ്പന്‍ (കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബ്)
2 ശരവണന്‍ (കുറുമ്പതുരുത്ത് ബോട്ട് ക്ലബ്ബ്)
3 വലിയ പണ്ഡിതന്‍ (ശ്രീ ശബരി ബോട്ട് ക്ലബ്ബ്)
4 താണിയന്‍ ദി ഗ്രേറ്റ്(സണ്‍റൈസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ടസ്)
5 ശ്രീഗുരുവായൂരപ്പന്‍(യുവജ്യോതി ബോട്ട് ക്ലബ്ബ്)
6 സെന്റ് സെബാസ്റ്റിന്‍- 1 (കെ.ബി.സി. കൊറുംങ്കോട്ട)
7 പൊഞ്ഞനത്തമ്മ (പൈന്നൂര്‍ദേശം (പി.ഡി.ബി.സി, ബോട്ട് ക്ലബ്ബ്)
8 ശ്രീമുത്തപ്പന്‍(ശ്രീമുരുക ബോട്ട് ക്ലബ്ബ്)
9 സെന്റ് ജോസഫ് (യുവശക്തി ബോട്ട് ക്ലബ്ബ്)
10 ഡാനിയേല്‍ (ഫൈവ് സ്റ്റാര്‍ ബോട്ട് ക്ലബ്ബ്)
11 ഗോതുരുത്ത്പുത്രന്‍ (ജി.കെ.ബി.സി)
12 വെണ്ണക്കലമ്മ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്ബ്)
13 തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്)
14 ഹനുമാന്‍-1 (യുവശക്തി ആര്‍ട്സ് & സ്‌പോര്‍ട്ട് ക്ലബ്ബ്)
15 പുത്തന്‍പറമ്പില്‍ (വന്നേരിമാട് ബോട്ട് ക്ലബ്ബ്)
16 ജലറാണി (വൈ.എസ്.ബി.സി. പഴവീട്)
ഇരുട്ടുകുത്തി സി ഗ്രേഡ്:
1. മയില്‍വാഹനന്‍ (മാഡ് ബോയ്സ് ബോട്ട് ക്ലബ്ബ്)
2. കാശിനാഥന്‍(പട്ടണം ബോട്ട് ക്ലബ്ബ്)
3. ജിബിതട്ടകന്‍ (പി.ബി.സി ക്ലബ്)
4. ചെറിയപണ്ഡിതന്‍(മഞ്ഞനക്കാട് ബോട്ട് ക്ലബ്ബ്)
5. സെന്റ് ജോസഫ് -2 (എവര്‍ട്ടന്‍ ബോട്ട് ക്ലബ്ബ്)
6. ഗോതുരുത്ത് (ജി.ബി.സി ഗോതുരുത്ത്)
7. ശ്രീമുരുകന്‍ (യുവശക്തി
8. ശ്രീഭദ്ര (മലപ്പുഴശ്ശേരി ബോട്ട് ക്ലബ്ബ്)
9. വടക്കുംപുറം(പുനര്‍ജനി ബോട്ട് ക്ലബ്ബ്)
10. മടപ്ലാതുരുത്ത് (വിവേകാനന്ദചന്ദ്രിക ബോട്ട് ക്ലബ്ബ്)
11. മയില്‍പീലി (താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ്)
12. സെന്റ് സെബാസ്റ്റ്യന്‍ -2 (തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്)
13. ഹനുമാന്‍ -2 (എ.കെ.ജി ബോട്ട് ക്ലബ്ബ്)
14. ഇളമുറതമ്പുരാന്‍ (ബി.ബി.സി. ഇല്ലിക്കല്‍)
വെപ്പ് എ ഗ്രേഡ്:
1. നവജ്യോതി (ഡ്രീം ചെയ്‌സേഴ്‌സ് ബോട്ട് ക്ലബ്)
2. അമ്പലക്കടവന്‍്(ന്യൂ കാവാലം & എമിറേറ്റ്‌സ്)
3. ഷോട്ട് പുളിക്കത്തറ (സുഭദ്ര ബോട്ട് ക്ലബ്ബ്)
4. പഴശ്ശിരാജ (ടൗണ്‍ ബോട്ട് ക്ലബ്ബ്)
5. മണലില്‍ (വില്ലേജ് ബോട്ട് ക്ലബ്ബ്)
6. കടവില്‍ സെന്റ് ജോര്‍ജ് (കടവില്‍ സെന്റ് ജോര്‍ജ് ബോട്ട് ക്ലബ്)
7. ആശ പുളിക്കക്കളം (വൈശ്യംഭാഗം ബോട്ട് ക്ലബ്)
വെപ്പ് ബി ഗ്രേഡ്:
1. പി.ജി കരിപ്പുഴ (പള്ളിപ്പാട് ബോട്ട് ക്ലബ്)
2. ചിറമേല്‍ തോട്ടുകടവന്‍ (എസ്.എസ്.ബി.സി വിരിപ്പുകാല)
3. എബ്രഹാം മൂന്ന് തൈക്കല്‍ (ടി.ബി.സി തിരുവാര്‍പ്പ്)
4. പുന്നത്ര പുരയ്ക്കല്‍ (വിന്നേഴ്‌സ് ബോട്ട് ക്ലബ്)
തെക്കനോടി തറ:
1. ദേവസ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)
2. സാരഥി (എയ്ഞ്ചല്‍ വനിത ബോട്ട് ക്ലബ്ബ്)
3. കാട്ടില്‍ തെക്കേതില്‍ (കെ.പി.ബി.സി.)
തെക്കനോടി കെട്ട്:
1 പടിഞ്ഞാറേ പറമ്പന്‍ (യങ്ങ് സ്റ്റാര്‍ ബോട്ട് ക്ലബ്)
2 കാട്ടില്‍ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ്)
3. ചെല്ലിക്കാടന്‍ (ഐ.ബി.ആര്‍.എ. കൊച്ചിന്‍)