മലേഷ്യ എയർലൈൻസ് കൊച്ചി സർവ്വീസ് പുനരാരംഭിച്ചു
മലേഷ്യൻ ദേശീയ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവ്വീസ് പുനരാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ഞായർ, തിങ്കൾ, വ്യാഴം, ശനി രാത്രി 11.35 ന് ക്വലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം പിറ്റേ ദിവസങ്ങളിൽ പുലർച്ചെ 12.35 ന് മടങ്ങും.
നിലവിൽ എയർ എഷ്യ, മലിൻഡോ എയർലൈനുകൾ കൊച്ചി-ക്വലലംപൂർ സർവ്വീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസ് പ്രവർത്തനം തുടങ്ങിയതോടെ കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേലേക്ക് ആഴ്ചയിൽ 20 സർവ്വീസുകളായി. സിയാൽ രാജ്യാന്തര ടെർമിനലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, മലേഷ്യ എയർലൈൻസ് മാനേജർ ഷജീർ സുൽത്താൻ, സെലിബി മാനേജർ മാത്യൂ തോമസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ : കൊച്ചിയിൽ നിന്നുള്ള മലേഷ്യ എയർലൈൻസ് സർവ്വീസ്
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു.