ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ എക്സ് യു വി
ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ് യു വി കാർ. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ
XUV700 AX7 ഓട്ടോമാറ്റിക് കാറാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഉച്ചപൂജയ്ക്ക് ശേഷം നട തുറന്ന സമയത്തായിരുന്നു വാഹന സമർപ്പണം.
കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ഓട്ടോമോട്ടീവ് ടെക്നോളജി ആൻ്റ് പ്രോഡക്ട് ഡവലപ്മെൻ്റ് പ്രസിഡൻ്റ് ആർ.വേലുസ്വാമി കൈമാറി.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആൻറ് പി) എം.രാധ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി. ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി
വെളള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോൾ എഡിഷൻ എക്സ് യു വി യാണിത്. രണ്ടായിരം സി.സി. ഓൺ റോഡ് വില 28,85853 രൂപ. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു.