മൂകാംബിക, നാലമ്പല യാത്രകളുമായി കെ.എസ്.ആർ.ടി.സി
കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം, കണ്ണൂര്‍ നാലമ്പലം, എന്നിവിടങ്ങളിലേക്ക് കണ്ണൂർ കെ.എസ്.ആര്.ടി.സി. യാത്രകൾ ഒരുക്കുന്നു.
മൂകാംബിക തീര്‍ത്ഥാടന യാത്ര ജൂലൈ അഞ്ച്, 12, 19, 26 തീയതികളില്‍ രാത്രി 8.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം പുലര്‍ച്ചെ കൊല്ലൂരില്‍ എത്തും. തുടർന്ന് സര്‍വജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പില്‍ യാത്ര. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് കൊല്ലൂരില്‍ നിന്ന് പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂര്‍ ക്ഷേത്രം, അനന്തപുര മഹാവിഷ്ണു ക്ഷേത്രം എന്നിവ ദര്‍ശിച്ച് വൈകിട്ട് 7.30 ന് കണ്ണൂരില്‍ എത്തിച്ചേരും. ഹോട്ടലിലെ താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെ ഒരാള്‍ക്ക് 2850 രൂപയാണ് ചാര്‍ജ്
നാലമ്പലം (തൃശൂര്‍ ) യാത്ര ജൂലൈ 16, 20, 27 തീയതികളിലാണ്. രാവിലെ 7.30 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഗുരുവായൂര്‍ എന്നിവിടങ്ങൾ ദര്‍ശിച്ച് ഗുരുവായൂരില്‍ ഡോര്‍മിറ്ററിയില്‍ താമസം. രണ്ടാമത്തെ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട് തൃപ്രയാര്‍, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം, മൂഴികുളം, പായമ്മല്‍ എന്നീ ക്ഷേത്ര ദര്‍ശനം നടത്തി രാത്രി എട്ട് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും ഫോണ്‍: 8089463675, 9497007857.