അന്താരാഷ്ട്ര വനിതാ ദിനം: വിനോദ യാത്ര പോകാം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ആറു മുതൽ മാർച്ച് 12 വരെ കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ കോഴിക്കോട് വിനോദയാത്ര ഒരുക്കുന്നു. ചുരുങ്ങിയ ചെലവിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും മുൻകൂട്ടി ബുക്ക് ചെയ്തും യാത്ര ചെയ്യാം.
വിനോദ യാത്രാ സ്ഥലങ്ങൾ: വയനാട് : 650 രൂപ മുതൽ 1100 രൂപ വരെ (ഭക്ഷണം ഉൾപ്പെടെ), നെല്ലായാമ്പതി : 1300 രൂപ (ഭക്ഷണം ഉൾപ്പെടെ), പെരുവണ്ണാമൂഴി, ജാനകികാട്, കരിയാത്തുംപാറ, 750 രൂപ (ഭക്ഷണം ഉൾപ്പെടെ),കോഴിക്കോട് നഗരത്തെ അറിയാൻ എട്ടു മണിക്കൂർ യാത്ര. 250 രൂപ, മലക്കപ്പാറ ഷോളയാർ ഡാം കാനനഭംഗി ആസ്വദിച്ച് യാത്ര 1300 രൂപ,
വിസ്മയ കണ്ണൂർ പറശ്ശിനിക്കടവ് 1450 രൂപ, നിലമ്പൂർ : സൂപ്പർ ഡീലക്സ് 760 രൂപ /ഫാസ്റ്റ് പാസഞ്ചർ 620 രൂപ, ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം 950 രൂപ കുമരകം ഹൗസ്ബോട്ട് 2250 രൂപ ചെലവ് ഉൾപ്പെടെ,
മൂന്നാർ, മാമലക്കണ്ടം – മൂന്നാർ ഇരവികുളം, മാട്ടുപ്പെട്ടി ഡാം, കുണ്ടല ഡാം, എക്കോപോയിന്റ് ടോപ്സ്റ്റേഷൻ, വാഗമൺ – കുമരകം 3850 രൂപ (ഭക്ഷണം ഉൾപ്പെടെ).
നെഫർറ്റിറ്റി കപ്പൽ യാത്ര 2400 രൂപ (കപ്പലിൽ ഭക്ഷണം ലഭ്യം), ഗവി-പരുന്തൻപാറ 3400 രൂപ (താമസം, ഗവി എൻട്രീ ഫീ ഗവിയിലെ ഭക്ഷണം ഉൾപ്പെടെ), തിരുവനന്തപുരം (ഡബിൾ ഡക്കർ സൗകര്യം ഉൾപ്പെടെ 2250 രൂപ, കണ്ണൂരിലേക്കും കൂടാതെ കേരളത്തിൽ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തേക്കും പാക്കേജുകൾ ക്രമീകരിച്ചു നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 9544477954, 9961761708, 9846100728, 8585038725