മൂന്നാറിലേക്ക് കെ.എസ്.ആര്‍.ടി.സിയിൽ ഉല്ലാസയാത്ര
ഡിസംബറിലെ തണുപ്പ് ആസ്വദിച്ച് ചുരുങ്ങിയ ചെലവിൽ മൂന്നാർ സന്ദർശിക്കാൻ അവസരം. കാസര്‍കോട് ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്ന് ഡിസംബര്‍ 20 ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര നടത്തുന്നു.
ഇടുക്കി ജില്ലയിലെ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്ളവര്‍ ഗാര്‍ഡന്‍, രണ്ടാം ദിവസം ഇരവികുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറക്കല്‍, സാന്റല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍- 8848678173, 9446862282.