കെ.എസ്.ആർ. ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്ര
കെ.എസ്.ആർ. ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വിനോദ യാത്ര ഒരുക്കുന്നു. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതിമനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ഉൾക്കൊള്ളുന്നതാണിത്.
കേരളത്തിലെ കോന്നി കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്ന് മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക ജില്ലാതലത്തിൽ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം: 9447479789, കൊല്ലം 9747969768, പത്തനംതിട്ട :
9744348037, ആലപ്പുഴ 9846475874,കോട്ടയം.9447223212, ഇടുക്കി 9446525773, എറണാകുളം 9447223212, തൃശൂർ 9747557737, പാലക്കാട് 8304859018, മലപ്പുറം 8590166459, കോഴിക്കോട് 9544477954, കണ്ണൂർ 8089463675, വയനാട് 8921185429 കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ലിങ്ക്
https://my.artibot.ai/budget-tour
ഈമെയിൽ –
btc.ksrtc@kerala.gov.in
btc.ksrtc@gmail.co.in
ഫോട്ടോ: ദിനേശ് മോൻ പി.എസ്