ഇരിങ്ങാലക്കുട -ബെംഗളൂരു സ്വിഫ്റ്റ് സർവീസിന് തുടക്കമായി
ഇരിങ്ങാലക്കുടയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് ബസ്സ് സർവീസ് തുടങ്ങി. മന്ത്രി ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.
ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെടുന്ന ബസ്സ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കല്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബെംഗളൂരുവില്‍ എത്തും. തിരികെ ബെംഗളൂരുവില്‍ നിന്ന് രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ്സ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.
നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, മൂന്നാർ, മതിലകം, വെള്ളാനക്കോട് എന്നിവിടങ്ങളിലേക്ക് പുതിയ ബസ് സർവീസുകൾ നൽകുന്ന കാര്യം ഗതാഗത മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു.