വിശേഷ നിവേദ്യങ്ങളുമായി ഗുരുവായൂരിൽ തൃപ്പുത്തരി

ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷിച്ചു. ബുധനാഴ്ച രാവിലെ  6.19 മുതൽ എട്ടുവരെയുള്ള  മുഹൂർത്തത്തിലായിരുന്നു തൃപ്പുത്തരി. പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യം തയ്യാറാക്കി ഗുരുവായൂരപ്പനും ഉപദേവതകൾക്കും പരദേവതകൾക്കും സമർപ്പിക്കുന്നതാണ് തൃപ്പുത്തരി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ.

പുത്തരി പായസവും ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ഗുരുവായൂരപ്പന് ഉച്ചപൂജയ്ക്ക് നേദിച്ചു. ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം  ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നേദിച്ച ശേഷം പുത്തരി പായസം  ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.

Leave a Reply

Your email address will not be published. Required fields are marked *