കണ്ണൂർ കെ.എസ്.ആർ.ടി.സി ഗവി യാത്ര പുനരാരംഭിച്ചു

പ്രകൃതിയെ ആസ്വദിച്ച് ഉല്ലാസയാത്ര നടത്താൻ വീണ്ടും അവസരം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂർ കെ.എസ്.ആർ.ടി.സി
ബജറ്റ് ടൂറിസം സെല്ലിന്റെ ഗവി യാത്ര പുനരാരംഭിച്ചു.

അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ നാല്, 25 തീയ്യതികളിൽ പുറപ്പെടുന്ന യാത്രയിൽ രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽമേട് എന്നിവയും സന്ദർശിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറു മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857

Leave a Reply

Your email address will not be published. Required fields are marked *