കൊച്ചി ഡ്യൂട്ടി ഫ്രീ ട്രിപ്പിൾ ഡിലൈറ്റ് മെഗാ പ്രമോഷൻ: സമ്മാനം നൽകി
സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് നടത്തിയ ട്രിപ്പിൾ ഡിലൈറ്റ് മെഗാ പ്രമോഷന്റെ വിജയികൾക്ക് മെഗാ സമ്മാനമായ മഹീന്ദ്ര എക്‌സ്.യു.വി 3XO സമ്മാനിച്ചു.
അനിത ദോസൻ, നിവിൻ ടോമി എന്നിവരാണ് മഹീന്ദ്ര എക്‌സ്.യു.വി 3XO സ്വന്തമാക്കിയ ഭാഗ്യശാലികൾ. സിയാലിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് കാറുകളുടെ താക്കോൽ കൈമാറി. സി.ഡി.ആർ.എസ്.എൽ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്റ്റേറ്റ് ഹെഡ് നാരായണൻ, വയലത്ത് മഹീന്ദ്ര സി.ഒ.ഒ ഷിനു എബ്രഹാം വയലത്ത്, മഹീന്ദ്ര ഡി.ജി.എം. മനോജ് മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.