തിരുവനന്തപുരത്ത് സഹകരണ എക്‌സ്‌പോ തുടങ്ങി
സഹകരണ എക്‌സ്‌പോ – 2025 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിച്ചു. കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണ മേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമേഖലയിലെ നേട്ടങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറിലധികം സ്റ്റാളുകൾ ഇവിടെയുണ്ട്.
ഏപ്രിൽ 21 മുതൽ 30 വരെയാണ് എകസ്പോ. 70000 സ്‌ക്വയർ ഫീറ്റ് എയർ കണ്ടീഷൻ ചെയ്ത 260 സ്റ്റാളുകളിലായി 400ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് നടക്കുന്നത്.
വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ നടക്കും. സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന ജനകീയ പദ്ധതികൾ ഉൾപ്പെട്ട പ്രത്യേക പവലിയൻ, ഇന്ത്യയിലെ വിവിധ സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയും എക്സ്പോയുടെ പ്രത്യേകതയാണ്.