സിയാലിന് 1000 കോടി രൂപ വരുമാനം; 412.58 കോടി രൂപ അറ്റാദായം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2023-24 സാമ്പത്തിക വർഷത്തിൽ 1,014 കോടി രൂപയുടെ മൊത്തവരുമാനം നേടി. 412.58 കോടി രൂപയാണ് അറ്റാദായം. മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം. 2023-24-ൽ 31.6 ശതമാനമാണ് വരുമാനം വർധിച്ചത്.

നികുതിയ്ക്ക് മുമ്പുള്ള ലാഭം 552.37 കോടി രൂപയാണ്. നികുതി കിഴിച്ച് 412.58 കോടിയും. മുൻവർഷം ഇത് 267.17 കോടി രൂപയായിരുന്നു. 54.4 ശതമാനം വർധനവ്. വ്യോമയാന മേഖലയിലെ വളർച്ച ഉൾക്കൊള്ളാൻ വരുംവർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

560 കോടി രൂപ ചെലവിട്ട് നടത്തുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവയാണ് പ്രധാനം. ആഭ്യന്തര ടെർമിനൽ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *