എയർ കാർഗോ മേഖലയിൽ വൻ കുതിപ്പിന് സാധ്യത- സിയാൽ ബിസിനസ് സമ്മിറ്റ്
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി വ്യോമയാന മേഖല മാറിക്കഴിഞ്ഞുവെന്നും കേരളത്തിന്റെ കയറ്റുമതി മേഖലയിൽ സിയാലിന് തന്ത്രപരമായ സ്ഥാനമാണുള്ളതെന്നും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് നടത്തുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യോമഗതാഗതം വഴിയുള്ള ചരക്ക് നീക്കത്തിൽ അഞ്ചാം സ്‌ഥാനമാണ് ഇന്ത്യക്കുള്ളത്. അടിസ്‌ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ സിയാൽ വ്യോമയാന ചരക്ക് നീക്കത്തിൽ ഗണ്യമായ മുന്നേറ്റം കൈവരിച്ചുവെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർ വി. പി. നന്ദകുമാർ പറഞ്ഞു. ചരക്ക് നീക്കത്തിൽ അനന്ത സാധ്യതകളുള്ള സിയാലിന് ഇന്ത്യയിൽ തന്നെ ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമ ചരക്ക് നീക്കത്തിന്റെ 90 ശതമാനവും രാജ്യത്തെ 70 വിമാനത്താവളങ്ങളിലൂടെയാണ്. സിയാലിന് അതിൽ മുഖ്യ സ്‌ഥാനമുണ്ടെന്ന് കെ.പി.എം.ജി ഡയറക്ടർ ദാവൽ റൗട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വാണിജ്യ കരാർ യാഥാർഥ്യമാകുന്നതോടെ വലിയ മാറ്റങ്ങളുണ്ടാകും. വ്യോമമാർഗമുള്ള ചരക്ക് നീക്കത്തിൽ സിയാലിന് ഇതോടെ കൂടുതൽ പ്രാമുഖ്യം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആമുഖാവതരണത്തിനു ശേഷം ‘ടാരിഫ് ആൻഡ് ട്രേഡ് എഗ്രിമെന്‍റ്, റീഡിഫൈനിംഗ് ഗ്ലോബൽ ട്രേഡ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സെന്റർ ഫോർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലോ (സിടിഐഎൽ) പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ജെയിംസ് ജെ നെടുമ്പാറ അധ്യക്ഷത വഹിച്ചു.
മാലിദ്വീപ് കോൺസൽ ജനറൽ ആമിനത് ഷിഫാന, വിയറ്റ്നാം ട്രേഡ് കമ്മീഷണർ ബുയ് ട്രങ് തുങ്, മലേഷ്യ കോൺസിലേറ്റ് ജനറൽ വാൻ അഹ്മദ് തർമിസി വാൻ ഐഡ്രിസ്, ട്രേഡ് ആൻഡ് ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ വിക്രം കുമാർ, എക്സിം ബാങ്ക് ജനറൽ മാനേജർ അംബരീഷ് ഭണ്ഡാരി എന്നിവർ പങ്കെടുത്തു.
‘റോൾ ഓഫ് എയർ കാർഗോ ഇൻ ഡ്രൈവിംഗ് ഇന്ത്യാസ് ട്രേഡ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഗാലക്‌സി ഫ്രയ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം. അഫ്സൽ മൽബാർവാല അധ്യക്ഷത വഹിച്ചു.
ഐ.ബി എസ് ഗ്രൂപ്പ് സിസിഒ അശോക് രാജൻ, ടർക്കിഷ് എയർലൈൻസ് കാർഗോ മാനേജർ ബുറാഖ് ഒസ്‌ബെക്, സൗദി കാർഗോ റീജിയണൽ ഡയറക്ടർ രൂപേഷ് നായർ, സാറ്റ്സ് ഗ്ലോബൽ മേധാവി സുരേഷ്‌കുമാർ കണ്ണപ്പൻ, ഷറഫ് കാർഗോ വൈസ് പ്രസിഡന്റ് വെങ്കടേഷ് അയ്യർ, മാൽഡീവിയൻ കാർഗോ ഐലൻഡ് ഏവിയേഷൻ മേധാവി അഹ്മദ് സലിം എന്നിവർ പങ്കെടുത്തു.
‘മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻ’സിനെ കുറിച്ച് നടന്ന ചർച്ചയിൽ ഡോ. ജോസ് പോൾ, എ ടി സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശന്തനു ഭട്കാങ്കർ, കോൺകോർ ക്ലസ്റ്റർ മേധാവി എ. വിജുവിൻ, ടീം ഗ്ലോബൽ ലോജിസ്റ്റിക്സ് സീനിയർ വൈസ് പ്രസിഡന്റ് തേജൻ ലഖിയ, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ സി.ഇ.ഒ ദിപിൻ ലതീഷ് കുമാർ, അദാനി വിഴിഞ്ഞം പോർട്ട് പ്രോജെക്റ്റ്സ് ജനറൽ മാനേജർ സുനിൽകുമാർ അയ്യപ്പൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.
‘റെഗുലേറ്ററി കംപ്ലയൻസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ ഫോർ ഫാസ്റ്റർ കാർഗോ ഡെലിവറി’ വിഷയത്തിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടിജു തോമസ്, ഡി.ജി.സി.എ ഡെപ്യുട്ടി ഡയറക്ടർ ദീപക് യാദവ്, എസ്.എസ്. എസ്.എ. ഐ ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ ധന്യ, ഡയറക്റ്ററേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക് ഷൻ ജോ.ഡയറക്ടർ ഡോ. ഡി.കെ. നാഗരാജു, അപെഡ റീജിയണൽ മേധാവി സിമി ഉണ്ണികൃഷ്ണൻ, മുംബൈ കാർഗോ സർവിസ് സെന്റർ എയർപോർട്ട് സി.ഇ. ഹരീഷ് ഷെട്ടി എന്നിവർ പങ്കെടുത്തു.
‘റീഡിഫൈനിംഗ് ദി റോൾ ഓഫ് ഇ കൊമേഴ്‌സ് പ്ലെയേഴ്‌സ് ആൻഡ് കൊറിയർ ഫ്രീറ്റ് ഏജൻസീസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സി.എസ്. സി ചെയർമാൻ തുഷാർ ജെനി, സേഫ് എക്സ്പ്രസ് പ്രസിഡന്റ് അനിൽ സ്യാൽ, സി.എസ്.എസ്. ഗ്രൂപ്പ് ഡയറക്ടർ ഡോ. ബ്രിട്ടോ സതീഷ്, ബൊബ്ബ ഗ്രൂപ്പ് ഡയറക്ടർ ചന്ദ്രകല ബൊബ്ബ, തപാൽ വകുപ്പ് ഡയറക്ടർ എൽ.കെ. ഡാഷ്, ഡോ. ദിപു തോമസ് ജോയ് എന്നിവർ പങ്കെടുത്തു.
കൊച്ചി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് കേന്ദ്രമായി വളരുന്നു : കൊച്ചി മികച്ച ഒരു മൾട്ടി മോഡൽ ലോജിസ്റ്റിക്സ് കേന്ദ്രമായി വളർന്നു വരികയാണെന്ന് ചർച്ചകൾക്കിടെ വിദഗ്ധർ ചൂണ്ടിക്കാട്ടി. റോഡ്, റെയിൽ, വ്യോമ, ജല ഗതാഗത മാർഗങ്ങൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ദീർഘകാല സുസ്ഥിരതയും വിപുലീകരണ ശേഷിയും ഉറപ്പാക്കുന്നത്. കൃഷി മേഖലയിലുള്ള സാദ്ധ്യതകൾ ഇപ്പോഴും പൂർണമായി ഉപയോഗിക്കപ്പെടുത്തുന്നില്ല.
എയർ കാർഗോ സൗകര്യങ്ങൾ ഉപയോഗിച്ച്, ഉല്പാദന-കയറ്റുമതി അനുപാതം സന്തുലിതമാക്കാൻ സാധിക്കും. 2030-ഓടെ ആഗോള കാർഗോ ട്രാഫിക്ക് വലിയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അതോടെ ഈ ആശയത്തിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നും അഭിപ്രായമുയർന്നു.
മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ ചെലവ് കുറഞ്ഞ ലോജിസ്റ്റിക്സ് വളർച്ചക്ക് സഹായകമാകുമെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. അതേസമയം റെയിൽ, റോഡ് കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിൽ സ്ഥല ലഭ്യത പ്രധാന വെല്ലുവിളിയാണെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. കൊച്ചിയെ ഒരു “സീ-ടു-സ്കൈ” ഗേറ്റ്‌വേ ആയി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കപ്പെട്ടതോടൊപ്പം ഫ്രെയ്റ്റ് ബിസിനസ്, സ്ഥിരതയോടു കൂടി മെച്ചപ്പെട്ടു വരേണ്ടതിന്റെ ആവശ്യകതയും ഉയർന്നു വന്നു.
ലോജിസ്റ്റിക്സ് മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രെഡിക്ടീവ് അനലിറ്റിക്സ്, ഡാറ്റ വിസിബിലിറ്റി എന്നിവയുടെ പ്രാധാന്യം സമ്മിറ്റിൽ പ്രത്യേകം ചർച്ച ചെയ്യപ്പെട്ടു.
ഇ-കൊമേഴ്സ് കാർഗോ ഡെലിവറിയ്ക്കായി മെട്രോ റെയിൽ കോച്ചുകൾ പോലുള്ള പ്രവർത്തനങ്ങൾ അർബൻ ട്രാൻസ്‌പോർട്ട് മേഖലയിലും നടപ്പിലാകുന്നതിനെകുറിച്ചും ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ, ഇന്ത്യ-ആസിയാൻ ട്രേഡ് എഗ്രിമെന്റുകൾ രൂപംകൊള്ളുന്ന സാഹചര്യത്തിൽ റെഗുലേറ്ററി ഫ്രിക്‌ഷനും ഡിലേയും കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നു വന്നു.




















